KeralaLatest NewsNews

മലയാളികൾ വംശീയവാദികളല്ല: സാമുവൽ റോബിൻസൺ നിലപാട് വിശദീകരിച്ച് രംഗത്ത്

തിരുവനന്തപുരം: തനിക്ക് കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചതെന്നും നിർമ്മാതാക്കളിൽ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്നും തുറന്ന് പറഞ്ഞ,​ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ താരമായ നൈജീരിയൻ സ്വദേശി സാമുവൽ റോബിൻസൺ നിലപാട് വിശദീകരിച്ച് രംഗത്ത്. മലയാളികൾ വംശീയ വാദികളല്ലെന്നും കേരളത്തിലെ ജനങ്ങളിൽ നിന്ന് വംശീയമായ വേർതിരിവ് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. എന്നാൽ,​ കുറഞ്ഞ പ്രതിഫലമാണ് നിർമാതാക്കൾ നൽകിയതെന്ന മുൻനിലപാടിൽ സാമവുൽ ഉറച്ച് നിൽക്കുന്നുണ്ട്.

സിനിമ സാമ്പത്തിക വിജയം നേടിയാൽ കൂടുതൽ പണം തരാമെന്ന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്കിരുന്നു. ഏഴ് ദിവസം കൊണ്ട് തന്നെ സിനിമ മുടക്കുമുതലിന്റെ ഇരട്ടി നേടിയിട്ടുണ്ട്. നൈജീരിയയിലേക്ക് മടങ്ങുന്നതിന് മുമ്പ് ബാക്കി തുക തരാമെന്ന ഉറപ്പിലാണ് പ്രമോഷൻ പരിപാടികളുമായി സഹകരിച്ചതെന്നും സാമവുൽ പറഞ്ഞു. തന്റെ മുൻ പോസ്‌റ്റിന് നെഗറ്റീവ് കമന്റുകൾ ലഭിച്ച സാഹചര്യത്തിലാണ് സാമുവൽ വീണ്ടും വിശദീകരണവുമായി രംഗത്ത് എത്തിയത്.

അതേസമയം,​ മുൻ പോസ്റ്റ് സാമുവൽ പിൻവലിച്ചിട്ടുമില്ല. ഷൂട്ടിംഗിനായി കേരളത്തിൽ താമസിച്ചപ്പോൾ വളരെയധികം ആസ്വദിച്ചു. കേരളത്തിലെ ബിരിയാണി മറക്കാനാവാത്തതാണ്. കേരളം തനിക്ക് തന്ന പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നു. കേരളത്തോട് തനിക്ക് സ്‌നേഹം മാത്രമേയുള്ളൂവെന്നും സാമുവൽ റോബിൻസൺ പറഞ്ഞു. ചെറിയ ബഡ്‌ജറ്റിലുള്ള സിനിമയാണെന്ന ധാരണയിൽ ആയിരുന്നു കുറഞ്ഞ പ്രതിഫലത്തിന് അഭിനയിക്കാൻ തയ്യാറായത്. കാര്യങ്ങൾ ഇങ്ങനൊയൊക്കെ ആയിരുന്നിട്ടും സിനിമയുടെ പ്രചരണത്തിനും മറ്റും ‌താൻ സഹകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button