തിരുവനന്തപുരം: ബംഗാളിൽ ബിഎംഡബ്ല്യൂകാറില്‍ കറങ്ങി നടന്ന് ആദിവാസികളുടെ പേരില്‍ പിരിവ് നടത്തുന്നെന്ന് പാസ്റ്ററിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആദിവാസി ഫണ്ടുകള്‍ തട്ടിച്ച് ആഡംബര ജീവിതം നയിക്കുന്നുവെന്നാണ് മലയാളി ദമ്പതികൾക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. ബിഎംഡബ്ല്യൂകാറില്‍ കറങ്ങി നടന്ന് ആദിവാസികളുടെ പേരില്‍ പിരിവ് നടത്തുന്നവെന്ന ആരോപണമാണ് സജീവമാകുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചത് സുവിശേഷ പ്രവര്‍ത്തകരായ മേഴ്‌സിയും ഭര്‍ത്താവ് സാമുവേല്‍ കെ മാനുവേലും രംഗത്ത് വന്നു.
ഫെയ്‌സ് ബുക്കില്‍ വീഡിയോയിലൂടെയാണ് ഇവര്‍ കാര്യങ്ങള്‍ നിഷേധിക്കുന്നത്. തങ്ങളുടെ താമസ സൗകര്യം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കാട്ടിയാണ് ആരോപണങ്ങള്‍ നിഷേധിക്കുന്നത്. ക്രിസ്തു മിത്രം എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെ ബംഗാളിലെ മറ്റൊരു സുവിശേഷകനായ ലാലന്‍ ഡി പീറ്റർ വഴിയാണ് ഈ ആരോപണങ്ങള്‍ പെന്തകോസ്ത് സഭയില്‍ ചര്‍ച്ചയായത്.കുറ്റന്വേഷക ഏജന്‍സിയുടെ പ്രതിനിധികളെന്ന് പറഞ്ഞാണ് സാമുവേല്‍ കെ മാനുവലും കുടുംബവും തട്ടിപ്പ് നടത്തുന്നതെന്നാണ് ലാലന്‍ ഡി പീറ്ററിന്റെ ആരോപണം. ഇത് ചര്‍ച്ചയാക്കാനായി രണ്ട് അയല്‍വാസികളുടെ വീഡിയോയും പുറത്തുവിട്ടിരുന്നു.
‘പാസ്റ്ററിനോടു ചോദിച്ചപ്പോള്‍ പറഞ്ഞിട്ടുള്ളത്, കുറ്റാന്വേഷണ (കുഫിയ) ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളതെന്ന് ഈ അയല്‍വാസികള്‍ പറയുന്ന വീഡിയോയും ചര്‍ച്ചയായി. എന്നാല്‍ ഇവരെ വീണ്ടും വീഡിയോയില്‍ എത്തിച്ച് സാമുവേല്‍ കെ മാനുവലും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി.ഈ വിഡിയോ വൈറലായതിന് പിന്നാലെയാണ് സാമുവേല്‍ കെ മാനുവലിന്റെ വിശദീകരണം എത്തുന്നത്. തന്റെ താമസ സ്ഥലവും മറ്റും കാട്ടിയാണ് എങ്ങനെയാണ് തങ്ങള്‍ ഇവിടെ ജീവിക്കുന്നതെന്ന് വിശദീകരിക്കുന്നത്.
ചെറിയൊരു താമസ സ്ഥലം. തനിക്കുള്ളത് ബൈക്കാണെന്നും വളരെ ചെറിയ സൗകര്യത്തിലാണ് താമസിക്കുന്നതെന്നും പറയുന്നു. തെറ്റായ ആരോപണങ്ങളുമായെത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും വിശദീകരിക്കുന്നു. വിദേശ യാത്രകള്‍ ഒന്നും നടത്തുന്നില്ലെന്നും ജോലിയെടുത്താണ് ജീവിക്കുന്നതെന്നും അവര്‍ പറയുന്നു.
ഇവരുടെ വീഡിയോ കാണാം :
Post Your Comments