Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsBollywoodMovie Gossips

മഹിര ഖാന്‍ പുകവലിക്കുന്ന പുതിയ വീഡിയോ പുറത്ത്; വീഡിയോ കാണാം

ഷാരൂഖ് ഖാന്‍ ചിത്രമായ റയിസിലെ നായിക മഹിര ഖാന്‍ സിഗരറ്റ് വലിക്കുന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു നിശാപാര്‍ട്ടിയില്‍ വച്ചാണ് താരം സിഗരറ്റ് വലിക്കുന്നത്. പക്ഷെ സ്ഥലം ഏതെന്ന് വ്യക്തമല്ല. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരോട് പ്രത്യേക ഭാവവ്യത്യാസമൊന്നും കൂടാതെ അവര്‍ ഇടപെടുകയും ചെയ്യുന്നുണ്ട്.

നേരത്തെ രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിക്കുന്ന നടിയുടെ ചിത്രങ്ങള്‍ പുറത്തു വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യയെക്കാള്‍ മഹിരയുടെ സ്വന്തം നാടായ പാക്കിസ്ഥാനില്‍ നിന്നാണ് കൂടുതല്‍ എതിര്‍പ്പുകള്‍ വന്നത്. നാട്ടില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് നടി അന്ന് പറഞ്ഞത്.

രണ്‍ബീര്‍ കപൂറും മഹിര ഖാനും തമ്മില്‍ അടുത്തിടെ ലണ്ടനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ബ്രഹ്മാസ്ത്ര എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനായാണ്‌ നടന്‍ എത്തിയത്. മഹിരയുടെ പുതിയ വീഡിയോയെ കുറിച്ച് ആരാധകര്‍ സമ്മിശ്രമായ പ്രതികരണമാണ് നടത്തിയത്. ചിലര്‍ നടിയുടെ ധൈര്യത്തെയും ചുറുചുറുക്കിനെയും പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ പതിവ് പോലെ വിമര്‍ശനവുമായി രംഗത്തെത്തി.

shortlink

Post Your Comments


Back to top button