അപകട സാഹചര്യങ്ങളിൽ സെൽഫി എടുത്ത് ജീവൻ പൊലിയുന്നവരുടെ കഥ ദിനംപ്രതി വാർത്തകളിലൂടെ കേൾക്കാറുള്ളതാണ്. അടുത്തിടെ കാട്ടാനയോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച വിനോദസഞ്ചാരികൾക്ക് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്.
ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്കിലാണ് സംഭവം. റഷ്യന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ സെര്‍ജ്ജൈ സാവിയാണ് ഈ അപകടകരമായ ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ ഇതോടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് . സാവിയും ഭാര്യയും സഞ്ചരിച്ച വാഹനത്തിന്റെ തൊട്ടു പുറകിലായിജീപ്പിലുണ്ടായിരുന്ന ശ്രീലങ്കന്‍ സഞ്ചാരികളെയാണ് കാട്ടാന ആക്രമിച്ചത്.
ദൂരെ നിന്നും കാട്ടാനയെ കണ്ടപ്പോള്‍ തന്നെ വാഹനം മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും സഞ്ചാരികൾ തടഞ്ഞു. കാട്ടാനയ്‌ക്കൊപ്പം സെൽഫിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. ഇതിനിടയിൽ ബഹളം വെച്ച സഞ്ചാരികൾക്കിടയിലേക്ക് ആന പാഞ്ഞെത്തി. അതോടെ ഡ്രൈവർക്ക് വാഹനം മുമ്പോട്ട് എടുക്കാൻ കഴിയാതെയായി.
ഇതിനിടെ ജീപ്പിനകത്തേക്ക് ആന തുമ്പിക്കൈ കടത്തി. ഭക്ഷണം എടുക്കുകയായിരുന്നു ആനയുടെ ലക്ഷ്യം. അതോടെ സഞ്ചാരികൾ അലറി വിളിച്ചു. ചിലര്‍ എതിര്‍ വശത്ത് കൂടി ഇറങ്ങിയോടാനും ശ്രമിച്ചു. എന്നാല്‍ ഭക്ഷണം ഒന്നും കണ്ടെത്താത്തിനെ തുടര്‍ന്ന് ആന നിരാശനായി മടങ്ങുകയായിരുന്നു. കുറച്ചു സമയത്തേക്ക് ജീവൻ മരണ പോരാട്ടമായിരുന്നു അവിടെ നടന്നതെന്നാണ് സഞ്ചാരികൾ പറഞ്ഞത്.
Post Your Comments