
ബംഗളുരു: തന്‍റെ മകളോട് ലൈംഗികമായി താത്പര്യം പ്രകടിപ്പിച്ച കാമുകനെ യുവതി ഉറക്ക ഗുളിക നല്‍കി കഴുത്തറുത്ത് കൊന്നു. 32കാരിയായ രൂപയാണ് കാമുകനായ രഘുവിനെ കൊലപ്പെടുത്തിയത്. ബംഗളുരുവിലെ ദസറഹള്ളി സ്വദേശിയായ രഘു ഗാര്‍മെന്‍റ്സ് ജീവനക്കാരനാണ്. അതേ ഗാര്‍മെന്‍റ്സില്‍ ജോലിക്കാരിയായ രൂപ ആറ് മാസം മുമ്പാണ് രഘുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് രൂപയുമായി അടുപ്പത്തിലായി ഇയാൾ ഭര്‍ത്താവില്ലാത്ത നേരങ്ങളില്‍ വീട്ടില്‍ വരുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ കുറച്ച് ദിവസങ്ങളായി തന്‍റെ രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ 14 കാരിയോട് അയാള്‍ താത്പര്യം കാണിക്കുന്നതായി രൂപയ്ക്ക് വ്യക്തമായി.തുടർന്ന് രൂപ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു. എന്നാല്‍ ഇത് നിഷേധിച്ച് മദ്യപിച്ച് രഘു ഭര്‍ത്താവില്ലാത്ത നേരത്ത് രൂപയുടെ വീട്ടിലെത്തി. ബഹളം വച്ച രഘുവിനെ പറഞ്ഞുവിടാൻ രൂപ ശ്രമിച്ചെങ്കിലും രഘു പോകാൻ തയ്യാറായില്ല. തന്‍റെ 14 വയസ്സുള്ള മകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് അയാള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ഒടുവില്‍ രഘുവിനെ വീട്ടില്‍ കയറ്റിയ രൂപ സാമ്പാറില്‍ ഉറക്ക ഗുളിക കലക്കി നല്‍കി. ഭക്ഷണം കഴിച്ച് ഉറങ്ങിപ്പോയ രഘുവിനെ തേങ്ങ പൊളിക്കുന്ന കത്തി ഉപയോഗിച്ച് രൂപ കൊലപ്പെടുത്തി. സംഭവത്തിൽ പോലീസ് രൂപയെ അറസ്റ്റു ചെയ്തു.
Post Your Comments