പോണ്‍ വീഡിയോ കാണുന്നവരില്‍ മുന്‍പന്തിയിലാണ് ഇന്ത്യക്കാര്‍. പലപ്രാവശ്യം ഇത്തരം സര്‍വേ വിവരങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ പുരുഷന്മാരേക്കാള്‍ അധികം കാണുന്നത് സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പോണ്‍ വീഡിയോകളില്‍ കാണുന്നവ ജീവിതത്തില്‍ സംഭവിക്കുമോ എന്നത് വലിയ ഒരു ചോദ്യമാണ്.
നമ്മള്‍ കാണുന്ന പോണ്‍ സിനിമകളിലെ എല്ലാ കാര്യങ്ങളും യഥാര്‍ഥ ജീവിതത്തില്‍ സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്തവയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ പോണ്‍ സിനിമകളില്‍ ഉള്ളതും യഥാര്‍ഥ ജീവിത്തതില്‍ സംഭവിക്കാത്തതുമായ സെക്സിനെപ്പറ്റിയുള്ള നാല് കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്.
1 എപ്പോഴും ലൈംഗികത സാധ്യമല്ല
കണ്ടു മുട്ടുന്നവര്‍ തമ്മില്‍ ലൈംഗിക ആഗ്രഹങ്ങള്‍ തോന്നുമെന്നും എപ്പോള്‍ വേണമെങ്കിലും സെക്‌സില്‍ ഏര്‍പ്പെടാമെന്ന ധാരണ പോണ്‍ ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവിക്കില്ല. കണ്ടുമുട്ടുന്ന എല്ലാവരോടും ലൈംഗിക താല്പര്യം മാത്രമേ തോന്നുവെന്ന് തെറ്റായ ധാരണ വ്യക്തിബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ക്കും. ഇത് മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
2. സ്ത്രീകളിലെ രതിമൂര്‍ഛ
പോണ്‍ സിനിമകളില്‍ സ്്രതീകള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ രതിമൂര്‍ഛ ഉണ്ടാകുന്നതായി ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് വെറും തെറ്റായ വിവരമാണ്. സെക്‌സില്‍ ഏര്‍പ്പെട്ട് ഏകദേശം 20 മിനിറ്റുകള്‍ക്ക് ശേഷമേ സ്ത്രീകളില്‍ രതിമൂര്‍ഛ ഉണ്ടാവുകയുള്ളൂ. ഇത് കാഴ്ചക്കാരില്‍ സെക്‌സിനെ കുറിച്ച് തെറ്റായ ധാരണ ഉണ്ടാകാന്‍ കാരണമാകുന്നു.
3 ഫോര്‍പ്ലേകള്‍ നിര്‍ബന്ധം
ആരോഗ്യകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പ് പങ്കാളികള്‍ തമ്മിലുള്ള സംവദിക്കല്‍ പ്രധാനമാണ്. എന്നാല്‍ പോണ്‍ ചിത്രങ്ങളില്‍ ഇത്തരം ഫോര്‍പ്ലേകളെ പാടെ അവഗണിക്കുകയും ഇടപെടല്‍ ഒന്നുമില്ലാതെ ആസ്വാദ്യകരമായ സെക്സില്‍ എര്‍പ്പെടാന്‍ കഴിയുമെന്ന ധാരണ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇത് തികച്ചും തെറ്റാണ്.
4 അവര്‍ അഭിനേതാക്കള്‍ മാത്രമാണ്
പോണ്‍ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ അഭിനേതാക്കള്‍ മാത്രമാണ്.വിനോദത്തിനായുള്ള പരിപാടികള്‍ മാത്രമാണ് ഇവ. അതുകൊണ്ടുതന്നെ പോണ്‍ ചിത്രങ്ങളെ വഴികാട്ടിയായി കാണാനാകില്ല.
Post Your Comments