ന്യൂഡല്‍ഹി: ടിബറ്റന്‍ മേഖലയിലും അരുണാചലിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഇന്ത്യ സൈനിക വിന്യാസം വ്യാപിപ്പിച്ചു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പര്‍വത മേഖലയായ ദിബാംഗ്, ദൗദെലായ്, ലൗഹിത് താഴ്വരകളിലാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചത്. ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെ ശക്തമാക്കിയിടുണ്ട്.
ഡോക് ലാം പ്രശ്നത്തിനുശേഷം ടിബറ്റന്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ശക്തമാക്കിയതായി സൈനിക വൃത്തങ്ങളും സൂചിപ്പിച്ചു. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി.
Post Your Comments