തിരുവനന്തപുരം: ഭർത്താവ് ജോലിക്ക് വിടാത്തതിൽ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ മരണം താങ്ങാനാകാതെ ഭർത്താവും ജീവനൊടുക്കി. പുലയനാർകോട്ട കഴുകുംമൂട് വീട്ടിൽ സുജിതയും (21) പാച്ചല്ലൂർ തോപ്പടി ആറ്റരികത്ത് വീട്ടിൽ വിമൽ (28) എന്നിവരാണ് ആത്മഹത്യ ചെയ്തത് . ഇരുവരും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്.
സുജിത ബ്യൂട്ടിഷ്യൻ ജോലിക്ക് പോകുന്നത് വിമലിന് ഇഷ്ടമായിരുന്നില്ല. ഇത് ചൊല്ലി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. രണ്ട് വര്‍ഷം മുൻപാണ് ഇവർ വിവാഹിതരായത്. കുറച്ച് മാസങ്ങളായി രണ്ടുപേരും അകന്നാണ് കഴിയുന്നത്. സുജിത പുലയനാർകോട്ടയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും ഇടയ്ക്ക് വിമൽ ഇവിടെ വരാറുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി.തുടർന്ന് സുജിത മുറിയിൽ കയറി വാതിലടച്ചു. അതിരാവിലെ മുട്ടിവിളിച്ചിട്ടും ഭാര്യ തുറന്നില്ല. പിണക്കമാണെന്ന് കരുതി വിമൽ സ്വന്തം വീട്ടിലേക്ക് മടങ്ങി.
also read:കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു, ആത്മഹത്യ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
രാവിലെ സുജിതയെ വീട്ടുകാരാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അതിനിടെ, വളരെ അത്യാവശ്യമായി ഭാര്യവീട്ടിൽ എത്തണമെന്ന് വിമലിന് ഫോൺ വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അതോടെ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു ഇയാൾ. വിമലിനെക്കുറിച്ച് വിവരമില്ലാതായതോടെ പുലയനാർകോട്ടയിൽനിന്ന് ഭാര്യയുടെ ബന്ധുക്കൾ രാവിലെ എട്ട് മണിയോടെ അന്വേഷിച്ച് പാച്ചല്ലൂരിലെത്തി. വിളിച്ചിട്ട് മറുപടി ഇല്ലാതെ വന്നപ്പോൾ ബന്ധുക്കൾ കിടപ്പുമുറിയുടെ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് വിമലിനെ കണ്ടത്. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Post Your Comments