
കൊച്ചി: താരസംഘടനയായ ‘അമ്മ’ പിളര്‍പ്പിലേക്ക്. ഇനി തുടരാന്‍ താല്‍പ്പര്യമില്ലന്ന് വ്യക്തമാക്കി പ്രസിഡന്റ് ഇന്നസെന്റാണ് ആദ്യമായി രംഗത്തെത്തിയത്. അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടി മത്സരിച്ച് പദവിയിലിരിക്കാന്‍ താല്‍പ്പര്യമില്ലന്ന നിലപാടിലാണ്. പക്ഷെ അദ്ദേഹം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ നടന് ദിലീപ് രംഗത്തിറക്കുന്ന താരങ്ങള്‍ ഭാരവാഹികളാകുമോ എന്ന ആശങ്കയിലാണ് എതിര് വിഭാഗം. ദിലീപ് വിഭാഗത്തിന് ഇന്നസെന്റിനോട് അത്ര കടുത്ത എതിര്‍പ്പില്ലങ്കിലും മമ്മൂട്ടിയോട് കടുത്ത എതിര്‍പ്പുണ്ട്. ദിലീപിനെ പുറത്താക്കിയ വിവരം മാധ്യമങ്ങളോട് പറയവെയാണ് വിവാദ പരാമര്‍ശം മമ്മുട്ടി നടത്തിയത്.
read also: ‘അമ്മ’ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ്
താരങ്ങളില്‍ ഭൂരിഭാഗവും കരുതിയിരുന്നത് സംഘടനാപരമായി ‘അമ്മ’ ട്രഷററായ ഭാരവാഹിത്യത്തില്‍ നിന്നും ദിലീപിനെ നീക്കുകയോ, സസ്പെന്റ് ചെയ്യുകയോ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു. എന്നാല്‍ ഏകപക്ഷീയമായി പൃഥിരാജ്, രമ്യാ നമ്ബീശന്‍, ആസിഫ് അലി എന്നിവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ദിലീപിനെ പുറത്താക്കുകയായിരുന്നു.
ഈ സംഭവത്തിനു ശേഷം ആദ്യമായാണ് വരുന്ന ജൂലൈയില്‍ താരസംഘടനയുടെ ജനറല്‍ ബോഡിയോഗം ചേരാന്‍ പോവുന്നത്. ഭരണം പിടിക്കാന്‍ പൃഥ്വിരാജും സംഘവും ഇറങ്ങുമ്പോള്‍ ഇവരെ സംഘടനയില്‍ നിന്നും തന്നെ പുറത്താക്കാനാണ് ഒരു വിഭാഗം അണിയറയില്‍ കരുക്കള്‍ നീക്കുന്നത്.
Post Your Comments