ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒമ്പത് പേരെ കസ്റ്റഡിയില്‍ എടുത്തു. ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളും കോച്ചിംഗ് സെന്റര്‍ ഉടമകളുമാണ് പിടിയിലായത്.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് 2 പരീക്ഷ ഏപ്രില്‍ 25 ന് നടത്തും. ഇക്കണോമിക്സ് പരീക്ഷയാണ് 25 ന് നടത്തുന്നത്.
പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്തും. ദല്‍ഹി, ഹരിയാന മേഖലകളില്‍ മാത്രമെ പരീക്ഷ നടത്തൂ.
Post Your Comments