ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ഒപ്പിട്ടിട്ടുള്ള അഭിഭാഷകര്‍ ഇനി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട പ്രധാന അഭിഭാഷകര്‍ എം.പിമാരായ കപില്‍ സിബല്‍, മനു അഭിഷേക് സിങ്വി, വിവേക് തന്‍ഖ തുടങ്ങിയവരാണ്.
read also: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല
ഇക്കാര്യം വ്യക്തമാക്കിയത് ഇന്ന് നടന്ന ജനറല്‍ബോഡി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ്. ഇതു സംബന്ധിച്ച അറിയിപ്പ് എംപി മാര്‍ക്ക് നല്‍കും. മാത്രമല്ല വിലക്ക് മറികടന്നാല്‍ അവരുടെ പ്രാക്ടീസിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് നീങ്ങേണ്ടി വരുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.
തിങ്കളാഴ്ചയോ തൊട്ടടുത്ത ദിവസങ്ങളിലോ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നോട്ടീസ് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. ഇംപീച്ച്മെന്റിന് നീക്കം തുടങ്ങിയത് കഴിഞ്ഞ ജനുവരിയില്‍ നാല് സുപ്രീംകോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി പത്രസമ്മേളനം നടത്തിയതിന് ശേഷമാണ്.
ഇംപീച്ച്മെന്റിനുള്ള നീക്കം നടക്കുന്നത് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുടെ നേതൃത്വത്തിലാണ്. കോണ്‍ഗ്രസിനു പുറമേ തൃണമുല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എസ്.പി, എന്‍.സി.പി. എന്നീ കക്ഷികളും ഇംപീച്ച്മെന്റ് നീക്കത്തില്‍ സജീവമാണ്. ബി.എസ്.പി, ഡി.എം.കെ. ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും സഹകരിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
Post Your Comments