ഹൈദരാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഹൈദരാബാദ് സണ്‍റൈസേഴ്സിന്റെ നായകനായിരുന്നു ഡേവിഡ് വാര്‍ണര്‍. വാര്‍ണര്‍ക്ക് പകരം ഇക്കുറി ടീമില്‍ എത്തുക ഇംഗ്ലണ്ട് താരം അലക്സ് ഹേല്‍സാണ്.
അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് ഹേല്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അലക്സ് ഹേല്‍സിനെ ടീമില്‍ എത്തിച്ച വിവരം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീം മാനേജ്മെന്റ് തന്നെയാണ് അറിയിച്ചത്. നേരത്തെ മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം.
Post Your Comments