ലോകത്തെ ഏറ്റവും മികച്ച കാറായി ഈ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടത് എസ്.യു.വി. വോള്‍വോ എക്സ്.സി 60 ആണ് 2018-ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. റേഞ്ച് റോവര്‍ വെലര്‍, ദി മസാദ, സി.എക്സ്-5 എന്നീകാറുകളോട് മത്സരിച്ചാണ് എക്സ്.സി-60 തെരഞ്ഞെടുക്കപ്പെട്ടത്.
ഇതു രണ്ടാം വര്‍ഷമാണ് കാര്‍ ഓഫ് ദി ഇയറായി എസ്.യു.വി തെരഞ്ഞെടുക്കപ്പെടുന്നത്. 2017-ല്‍ ജാഗ്വറിന്റെ എഫ്-പേസ് ആണ് കാര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അതേ എസ്.യു.വി ട്രെന്‍ഡാണ് ഈ വര്‍ഷവും തുടരുന്നത് എന്നാണ് വിലയിരുത്തല്‍.
വോള്‍വോയുടെ തന്നെ പവര്‍ പള്‍സ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ ഡീസല്‍ എന്‍ജിനാണ് പുതിയ എക്‌സ് സി 60 ന്റെ പ്രത്യേകത. ഇതിലെ ഇരട്ട ടര്‍ബോ എന്‍ജിന്‍ മൃദുലമോ കായികമോ ആയ പ്രകടനം നല്‍കും. അഞ്ച് തരത്തിലുള്ള ഡ്രൈവിംഗ് മോഡുകള്‍ – ഇക്കോ, കംഫര്‍ട്ട്, ഡൈനാമിക്, ഓഫ്-റോഡ്, വ്യക്തി എന്നിവ നിങ്ങളുടെ യാത്ര സുഖകരമാക്കും. സെന്റര്‍ സ്റ്റാക്കിലുള്ള ഇന്‍ട്രുറ്റീവ് ടച്ച്‌സ്‌ക്രീന്‍ XC60 ലെ ഡ്രൈവിംഗ് അനുഭവം ലളിതമാക്കുന്നു.
അതേസമയം വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത് ബി.എം.ഡബ്ല്യു എം 5 ആണ്. ആഡംബരകാറുകളുടെ വിഭാഗത്തില്‍ ഓഡി എ8 ആണ് തെരഞ്ഞെടുക്കപ്പെട്ടത്. അര്‍ബന്‍ കാറുകളുടെ വിഭാഗത്തില്‍ ഫോക്സ്വാഗണ്‍ പുതിയതലമുറ പോളോ തെരഞ്ഞെടുക്കപ്പെട്ടു. ഡിസൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടത് റേഞ്ച് റോവര്‍ വെലാര്‍ ആണ്.
Post Your Comments