Latest NewsCinemaNewsIndia

നടിയ്ക്ക് വേണ്ടി വ്യാജന്‍ ആധാര്‍ കാര്‍ഡില്‍ റൂം ബുക്ക്‌ ചെയ്തത് നടി അറിയാതെയെന്ന് റിപ്പോര്‍ട്ട്‌

നടിയ്ക്ക് വേണ്ടി വ്യാജന്‍ ആധാര്‍ കാര്‍ഡില്‍ റൂം ബുക്ക്‌ ചെയ്തത് നടി അറിയാതെയെന്ന് റിപ്പോര്‍ട്ട്‌. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് തന്റെ പേരില്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്‍തതെന്ന് കാണിച്ച് നടി ഉര്‍വശി റൌടേല പോലീസിന് പരാതി നല്‍കി. നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഓണ്‍ലൈനിലൂടെ, നടിയുടെ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ മറ്റൊര‌ാള്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്റെ സെക്രട്ടറിയെ വിളിച്ച്‌ റൂം കാര്യം അന്വേഷിച്ചിരുന്നുവെന്നും ആരോ തന്റെ ആധാര്‍ കാര്‍‌ഡിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും നടി പരാതിയില്‍ പറയുന്നു.

Image result for urvashi rautela

ഉത്തരാഖണ്ഡ് സ്വദേശിനായ ഉര്‍വ്വശി സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. നിരവധി ആരാധകരുള്ള ഈ നടി ചൊവ്വാഴ്ച രാത്രി സബര്‍ബന്‍ ബാന്‍ദ്രയിലുള്ള ഇൗ ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഫങ്ഷന്‍ കഴിഞ്ഞ് പോകാന്‍ നേരം താരത്തിനോട് റൂം ബുക്ക് ചെയ്തതിനെക്കുറിച്ച്‌ ഹോട്ടല്‍ അറ്റന്‍ഡര്‍ ചോദിച്ചപ്പോഴാണ് തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ചു നടി അറിയുന്നത്. ഉടന്‍ തന്നെ ഉര്‍വശി തന്റെ സെക്രട്ടറിയെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ താരത്തിന് വേണ്ടി ഹോട്ടലില്‍ റൂം ബുക്ക് ചെയ്തട്ടില്ലെന്ന് വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button