വനിതാ കോളേജില്‍ അഡ്മിഷന്‍ തേടി കൗമാരക്കാരന്‍. എല്ലാവര്‍ഷവും യൂണിവേഴ്‌സിറ്റിയില്‍ ഒരു ബിരുദ സീറ്റ് ആണ്‍കുട്ടിക്ക് വേണ്ടി മാറ്റിവയ്ക്കാറുണ്ട്. എന്നാല്‍ അതിന് വേണ്ടി ആരും അപേക്ഷിക്കാറില്ല. ഇന്റര്‍വ്യൂവില്‍ യുവാവ് നല്‍കിയ മറുപടിയാണ് കോളേജ് അധികൃതരെ അത്ഭുതപ്പെടുത്തിയത്. ബീജിംഗിലെ വനിതാ യൂണിവേഴ്‌സിറ്റിയിലാണ് പതിനെട്ടുകാരന്‍ അഡ്മിഷന് ശ്രമിച്ചത്.
അപേക്ഷ കണ്ട് യൂണിവേഴ്‌സിറ്റി അധികൃതര്‍ യുവാവിനെ ഇന്റര്‍വ്യൂവിന് വിളിക്കുകയും ചെയ്തു. ധാരാളം പെണ്‍കുട്ടികളുള്ളതുകൊണ്ട് വേഗം ഒരു കാമുകിയ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ഇവിടെ അപേക്ഷ നല്‍കിയതെന്നായിരുന്നു ഇയാളുടെ മറുപടി. യുവാവിന്റെ തുറന്നുപറച്ചില്‍ ഇഷ്ടപ്പെട്ട അധികൃതര്‍ മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ ഇവിടെതന്നെ അഡ്മിഷന്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments