KeralaLatest NewsNews

ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് നേരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ മുഴുവന്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31നകം രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ജീവകാരുണ്യ പ്രവർത്തത്തിന്റെ ഭാഗമായി നടത്തുന്ന അനാഥാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാത്രമല്ല രജിസ്ട്രേഷനുള്ള അപേക്ഷ നല്‍കാത്ത സ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരെ പിഴ, തടവ് എന്നിവ ഉള്‍പ്പെടെയുള്ള നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നടപടികളും സ്വികീരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ 2015ലെ ജുവനല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിലെ സെക്ഷന്‍ 41 പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

shortlink

Post Your Comments


Back to top button