Latest NewsNewsGulf

സൗദിയുടെ പുരോഗമനപരമായ മാറ്റങ്ങള്‍ ബിസിനസ് സൗഹൃദവും

റിയാദ് : ചരിത്ര തീരുമാനങ്ങളുമായി സൗദി. അടുത്ത മാസം മുതല്‍ സൗദി വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രം നല്‍കി വന്നിരുന്ന സൗദി വരുമാനം കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെടുത്തത്. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. സൗദിയുടെ ഈ തീരുമാനത്തെ ഏറെ അത്ഭുതത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

Also Read : സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ നല്‍കുന്നതില്‍ തീരുമാനമിങ്ങനെ

30മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്. സൗദിയുടെ ഈ തീരുമാനത്തെ  നിറഞ്ഞ മനസ്സോടെയാണ് വിനോദസഞ്ചാരികളും വരവേല്‍ക്കുന്നത്. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദേശം നല്‍കിയത്. ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തെ ചരിത്ര സ്ഥലങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ടൂറിസ്റ്റ് വിസ ലഭ്യമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് സൗദിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും. ചരിത്രപ്രധാനമായ നിരവധി കേന്ദ്രങ്ങളില്‍ വിദേശികളെ പ്രവേശിപ്പിക്കും.എന്നാല്‍ കുറഞ്ഞത് നാലുപേരെങ്കിലും ഒരുമിച്ചുണ്ടാകണമെന്നതടക്കമുള്ള വ്യവസ്ഥകളുണ്ട്. കൂടാതെ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് വകുപ്പ് വിസ സാക്ഷ്യപ്പെടുത്തുകയും വേണം.

അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍ മുഖേനയാകണം വിസയ്ക്കായി അപേക്ഷിക്കേണ്ടത്. വിനോദസഞ്ചാരികള്‍ക്ക് എളുപ്പം വിസ ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതുവരെ ആഭ്യന്തര ടൂറിസത്തിനാണ് സൗദി ഊന്നല്‍ നല്‍കിയിരുന്നത്. സ്വദേശികള്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ സൗദി സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടപ്പാക്കി വരുന്ന ശ്രദ്ധേയ പരിഷ്‌കരണങ്ങളുടെ തുടര്‍ച്ചയായാണ് ടൂറിസം രംഗത്തും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button