Latest NewsNewsGulf

ദുബായ് വേൾഡ്കപ്പ്; പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആർ.ടി.എ

ദുബായ്: വേൾഡ്കപ്പിനോട് അനുബന്ധിച്ച് പുതിയ ട്രാഫിക് പ്ലാനുമായി ദുബായ് ആർ.ടി.എ. മെഡിയൻ റേസ് കോഴ്സിൽ വച്ച് നടക്കുന്ന ദുബായ് വേൾഡ് കപ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പുതിയ ട്രാഫിക് പ്ലാൻ. മാർച്ച് 31 ശനിയാഴ്ചയാണ് വേൾഡ് കപ്പ് നടക്കുന്നത്.

നാളെ വൈകിട്ട് 3 മണി മുതൽ 12 വരെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

read also: മസ്സാജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

യാത്രക്കാർക്കായി മെഡിയൻ റാസ്കോഴ്സ് മുതൽ ബുർജ് ഖലീഫ, ദേര സിറ്റി സെന്റർ മെട്രോ സ്റ്റേഷനുകളിലേക്ക് വരെ 50 ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഡാ അൽ ഷബാ മസ്ജിദിനു സമീപം 5000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ ഗതാഗതാവശ്യങ്ങൾക്ക് 4000 ടാക്സികൾ ഷട്ടിൽ സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button