റിയാദ്: സൗദിയില്‍ അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവിന് ഒടുവില്‍ ദാരുണാന്ത്യം. സൗദിയിലെ നജ്റാനില്‍ അപകടത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം മാവേലിക്കര വെണ്മണി സ്വദേശി അരുണ്‍ (26 ) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
വൈദ്യുതി ലൈനില്‍ ജോലി ചെയ്യുന്നതിനിടെ അരുണ്‍ കയറിയിരുന്ന വാഹനത്തിന്റെ പിന്നില്‍ യമന്‍ സ്വദേശി ഓടിച്ചിരുന്ന ട്രെയിലര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മാര്‍ച്ച് പതിനാലിനായിരുന്നു സംഭവം. ഇതേതുടര്‍ന്ന് പരുക്കേറ്റ അരുണ്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ALSO READ : .മലയാളി വീട്ടമ്മ സൗദിയില്‍ ആത്മഹത്യ ചെയ്തു : മരിച്ചത് മകളെ സ്കൂളിലേയ്ക്ക് പറഞ്ഞയച്ചതിനു ശേഷം
പരേതനായ ഷിബിന്‍ ചന്ദ്രിക ദമ്പതികളുടെ മകനാണ് അരുണ്‍. നജ്റാനിലെ പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അനില്‍ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങള്‍ നടന്നു വരുന്നത്.
Post Your Comments