ഗാസ: പലസ്തീന്‍ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ പലസ്തീൻ ഇസ്രയേൽ അതിർത്തിയിൽ ആറ് ആഴ്ചകൾ നീളുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രതിഷേധനത്തിനിടെയുണ്ടായ വെടിവയ്പിൽ ഏഴു പേരാണ് കൊല്ലപ്പെട്ടത്. പലസ്തീൻകാരാണ് കൊല്ലപ്പെട്ട ഏഴ് പേരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
അതേസമയം അതിർത്തിയിലെ ഇസ്രയേൽ സേനയ്ക്കു നേരെ ടയറുകൾ കത്തിച്ചു വിടുകയും കല്ലെറിയും ചെയ്തപ്പോൾ അക്രമത്തിനു നേതൃത്വം നൽകിയവർക്കു നേരെ മാത്രമാണു വെടിവച്ചതെന്ന ന്യായീകരണവുമായി ഇസ്രയേൽ രംഗത്തെത്തി. കൂടാതെ ഗാസ മുനമ്പിലെ ആറിടങ്ങളെ കലാപ ബാധിത പ്രദേശങ്ങളായും ഇസ്രയേൽ പ്രഖ്യാപിച്ചു.
ALSO READ ;ഹൂതികളുടെ മിസൈൽ ആക്രമണം തടഞ്ഞ് സൗദി
Post Your Comments