ബംഗളൂരൂ: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ കോൺഗ്രസ്സിന് ആഘാതമായി മുതിർന്ന നേതാവും , എം.എല്‍.എയുമായ മാലികയ്യ വെങ്കയ്യ ഗട്ടേദാര്‍ ബി.ജെ.പിയിലേക്ക്. മുന്‍ മന്ത്രിയും, അഫ്സല് പൂരില്‍ നിന്നും ആറു തവണ എം.എല്‍.എയുമായിരുന്ന ഗട്ടേദാര്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പാർട്ടി വിട്ടത്. വ്യാഴാഴ്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗട്ടേദാര്‍ ബിജെപിയിൽ ചേരുന്ന തീരുമാനം പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിനു മുൻപ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 30, 31 തീയതികളില്‍ ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ മൈസൂർ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഗട്ടേദാർ വ്യക്തമാക്കി. തന്റെ നിരവധി അനുയായികളും ബി.ജെ.പി യില്‍ ചേരുമെന്ന് ഗട്ടേദാര്‍ കൂട്ടിച്ചേര്‍ത്തു.
“ഏത് പാര്‍ട്ടിയില്‍ ചേരണം എന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ആലോചനകൾക്കൊടുവിലാണ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്‘ ഗട്ടേദാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ തത്വങ്ങളിലുള്ള വിശ്വാസമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നും ഗട്ടേദാർ പ്രസ്താവിച്ചു.
Post Your Comments