Latest NewsNewsIndia

തട്ടിക്കൊണ്ടു പോയ വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി : ഏകമകൻ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് പറയാനുള്ളത്

ന്യൂഡൽഹി : ദിവസങ്ങൾക്ക് മുൻപ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹി രാം ലാൽ ആനന്ദ് കോളേജിലെ അവസാന വർഷ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്ന ആയുഷിനെ (21) ന്റെ മൃതദേഹമാണ് ദ്വാരകയിലെ അഴുക്കുചാലിനടുത്തു നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ആയുഷിനെ തട്ടിക്കൊണ്ട് പോയത്. 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്.

ഇതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണങ്ങൾ നടക്കുന്നതിനിടെ ആയുഷിന്റെ ഫോണിൽ നിന്നുള്ള വാട്സ് ആപ്പ് സന്ദേശം മാതാപിതാക്കൾക്ക് ലഭിച്ചു.വായമൂടിക്കെട്ടിയ നിലയിലുള്ള ആയുഷിന്റെ ചിത്രത്തിനൊപ്പം 50 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് സന്ദേശമെത്തിയത്.ചിത്രത്തിൽ ആയുഷിന് തലക്കടിയേറ്റത് വ്യക്തമായിരുന്നു.

തങ്ങൾക്ക് 10 ലക്ഷം രൂപയേ തരാനാകൂവെന്നും, ഏകമകനെ വിട്ടു തരണമെന്നും മാതാപിതാക്കൾ മറുപടി നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അന്വേഷണം വ്യാപിക്കുന്നതിനിടയിലാണ് ആയുഷിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണ് തങ്ങളുടെ ഏകമകൻ കൊല്ലപ്പെടാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button