Latest NewsNewsIndia

ഡൽഹിയിലെ 20 കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഡേറ്റിങ് ആപ്പ് വഴിയുള്ള സൗഹൃദം : ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡൽഹി: ഡൽഹിയില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവാണ് ആയുഷിനെ കൊലപ്പെടുത്തിയിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുൻപ് ഡേറ്റിംഗ് ആപ്പ് വഴിയാണ്  ഇഷ്​ത്യാഖ്അലിയും ആയുഷും തമ്മിൽ പരിചയപ്പെടുന്നത്. കേസില്‍ 25 കാരനായ ഇഷ്​ത്യാഖിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് വിവരങ്ങൾ വെളിയിൽ വന്നത്.

മാര്‍ച്ച്‌ 22ന് കോളേജില്‍ പോയ ആയുഷിനെ കാണാതാവുകയായിരുന്നു. കോളേജില്‍ പോയ മകന്‍ തിരിച്ചെത്തിയില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്. ഇതോടെയാണ് ഇഷ്​ത്യാഖ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മോചന ദ്രവ്യം ആവശ്യപ്പെട്ടത്. എക്സ്പോര്‍ട്ട് ഹൗസസിലെ സാംപ്ലിംഗ് മാനേജരായി ജോലി ചെയ്യുന്നയാളാണ് ഇയാള്‍. ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്പ്  മാത്രം പരിചയപ്പെട്ട ഇവര്‍ ഇതിനിടെ മൂന്ന് തവണ നേരില്‍ കണ്ടിരുന്നുവെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മാര്‍ച്ച്‌ 22നാണ് ആയുഷിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഒടുവില്‍ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമാണ് പോലീസ് അന്വേഷിച്ചുവരുന്നത്. ആയുഷിനെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്നും യുവാവ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

read also: തട്ടിക്കൊണ്ടു പോയ വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി : ഏകമകൻ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് പറയാനുള്ളത്

കുട്ടിയുടെ പിതാവിനെ വാട്സ്‌ആപ്പില്‍ വിളിച്ചാണ് പ്രതി മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുള്ളത്. ​എന്നാല്‍ ഈ നീക്കം കേസ് അന്വേഷണത്തെ വഴിതെറ്റിക്കുന്നതിന് വേണ്ടിയായിരുന്നു നടത്തിയത്. വാട്സ്‌ആപ്പില്‍ 50 മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോള്‍ ലഭിച്ചുവെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. കയ്യും കാലും കെട്ടിയ നിലയിലുള്ള കുട്ടിയുടെ ഫോട്ടോ വാട്സ്‌ആപ്പില്‍ ലഭിച്ചതായും പിതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപ നല്‍കാമെന്ന് രക്ഷിതാവ് സമ്മതിച്ചെങ്കിലും പിന്നീട് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല.

കൊല്ലപ്പെട്ട ആയുഷിനെയും ഇഷ്​ത്യാഖിനെയും മക്ഡൊണാള്‍ഡില്‍ കണ്ടുവെന്ന ചിലര്‍ സാക്ഷികള്‍ അറിയിച്ചതോടെ മക്ഡൊണാള്‍‍ഡ്സിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് ഇരുവരും ഒരുമിച്ചായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മാര്‍ച്ച്‌ 26ന് പോലീസ് സഖ്യം നടത്തിയ ഓപ്പറേഷനില്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പണവുമായി പോലീസ് കാത്തിരുന്നുവെങ്കിലും കുറ്റവാളി നേരിട്ട് വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ആയുഷിന്റെ മൃതദേഹം യേശുക്കു ചാലിൽ കണ്ടെടുക്കുകയായിരുന്നു. രാംലാല്‍ ആനന്ദ്​​ കോളജിലെ അവസാന വര്‍ഷ കൊ​േമഴ്​സ് ബിരുദ വിദ്യാര്‍ഥിയായ ആയുഷ്​ രക്ഷിതാക്കളുടെ ഏകമകനാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button