
ഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എത്താന്‍ വൈകിയതില്‍ പ്രകോപിതയായ വീട്ടമ്മ ഫ്ലാറ്റില്‍ എത്തിയ ഫ്‌ളിപ്കാര്‍ട്ട് വിതരണക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇരുപത് തവണയാണ് ഇവര്‍ ഡെലിവറി ബോയിയെ കുത്തിയത്.
സംഭവത്തില്‍ കമല്‍ ദീപ് എന്ന വീട്ടമ്മയെയും അവരുടെ സഹോദരനെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി നിഷാല്‍ വിഹാര്‍ ഏരിയയിലാണ് സംഭവം. പരിക്കേറ്റ കേശവ് എന്നയാളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കുത്തേറ്റ തങ്ങളുടെ പ്രതിനിധിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു.
Post Your Comments