Latest NewsNewsInternational

നിയന്ത്രണം വിട്ട ചൈനയുടെ കൂറ്റൻ ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നു : കേരളത്തില്‍ വീഴുമോ?

തിരുവനന്തപുരം:  ചൈനയുടെ നിയന്ത്രണം നഷ്ടമായ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന റിപ്പോർട്ട് ആശങ്കയുളവാക്കുന്നതാണ്. ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് ശാസ്ത്രജ്ഞർ. ഇന്ത്യയ്ക്കു കാര്യമായ ഭീഷണിയില്ലെന്നാണ് വിദഗ്ധര്‍  അഭിപ്രായപ്പെടുന്നത്. കേരളത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി.  നിലയം ഭൂമിയോട് നൂറു കിലോമീറ്റര്‍ അടുക്കുമ്പോള്‍ തന്നെ അന്തരീക്ഷ വായുവുമായുള്ള ‘ഘർഷണ’ത്തിലൂടെ ചൂടു കൂടി തീപിടിച്ചു തുടങ്ങും.

മിക്ക ഭാഗങ്ങളും കത്തിയമരുന്നതിനാല്‍ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ വീഴാനുള്ള സാധ്യത തീരെ കുറവുമാണ്. ചൈന, ഇറ്റലിയും വടക്കന്‍ സ്പെയിനും ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍, തെക്കേ അമേരിക്ക, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലാണ് നിലവിൽ ചൈനീസ് നിലയത്തിന്റെ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ നിലയത്തെ കൃത്യമായി നിരീക്ഷിക്കുന്നു. നാസ അടക്കമുള്ള വിദേശ ഏജന്‍സികളും നിലയത്തിനു പിന്നാലെയാണ്. ഇന്ത്യയിലെ ജനങ്ങള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button