Latest NewsNewsIndia

ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി•ബി.ജെ.പി നേതാവിനേയും സുരക്ഷാ ജീവനക്കാരനെയും അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. ബി.ജെ.പി നേതാവായ ശിവ് കുമാറും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച, ഡല്‍ഹിയ്ക്ക് സമീപം ഗ്രേറ്റര്‍ നോയ്ഡയിലാണ് സംഭവം.

ബിസ്രാഖ് പ്രദേശത്ത് കൂടി ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുമാറിന് നേരെ ബൈക്കിലെത്തിയവര്‍ നിറയൊഴിക്കുകയായിരുന്നു. ഹൈബത്പൂരില്‍ രണ്ട് സ്കൂളുകളുടെ ഉടമയായ കുമാര്‍ ബഹലോപൂരിലെ വീട്ടിലേക്ക് രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം മടങ്ങുമ്പോഴാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഗാസിയാബാദില്‍ ബി.ജെ.പി നേതാവ് ഗജേന്ദര്‍ ഭാട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി രണ്ടുമാസം പിന്നിടുന്ന വേളയിലാണ് പുതിയ സംഭവം.

ഖോറ കോളനിയിലൂടെ സുഹൃത്ത് ബല്‍ബീര്‍ സിംഗ് ചൗഹാനൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ഭാട്ടിയുടെ മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബല്‍ബീര്‍ സിംഗ് ചികിത്സയിലാണ്.

സംഭവത്തില്‍ ഗൂഡാലോചന കുറ്റം ആരോപിച്ച് മുന്‍ എം.എല്‍.എ അമര്‍പര്‍ ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button