Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘ഇടിച്ചക്ക പോലിരുന്ന കൊച്ചല്ലേ’; കഷ്ടപ്പെട്ട് വണ്ണം കുറച്ച ശേഷം നാട്ടിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് യുവതി

ഏറെ കഷ്ടപ്പെട്ട് വണ്ണം കുറച്ച ശേഷം നാട്ടിൽ പോയപ്പോഴുള്ള അനുഭവം പങ്കുവെച്ച് യുവതി. ശ്രീലക്ഷ്മി സതീഷ് എന്ന യുവതിയാണ് ഒരു തടിച്ചിയുടെ രോദനം അഥവാ എന്റെ സ്വന്തം നിലവിളി എന്ന കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്‌. തടികുറച്ച് ആത്മവിശ്വാസത്തോടെ നാട്ടിലെത്തിയ യുവതിയോട് നാട്ടിൻപുറത്തുകാരിയായ അമ്മൂമ്മ ചോദിച്ച ചോദ്യമാണ് ശ്രദ്ധേയം. ‘മക്കളെ ആദ്യം കണ്ടപ്പോ പെട്ടെന്ന് മനസ്സിലായില്ല എനിക്ക്… ഇടിച്ചക്ക പോലെ ഇരുന്ന കൊച്ചല്ലേ.. ഇപ്പോ ദേ.. ചുള്ളിക്കമ്പ് പോലെയായി… കോലം കെട്ടു…. ചന്തമൊക്കെ അങ്ങ് പോയല്ലോ….. ഡയബറ്റീസ് വല്ലതും ഉണ്ടോ എന്നായിരുന്നു ചോദ്യം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പൊതുവേ പൊക്കക്കുറവുള്ള എനിക്ക്…. ആ കണക്കും കൂടെ ചേർത്തുള്ള തടി ആണ് ദൈവം അറിഞ്ഞു തന്നിരിക്കുന്നത്.. മെലുന്ന് കൊലുന്നനെ… ഉള്ള ശരീരവും ഇടതൂർന്ന നീണ്ട മുടിയും മാത്രമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം എന്നു വിശ്വസിക്കുന്ന എനിക്ക്… എനിക്ക് സൗന്ദര്യമില്ല എന്ന തോന്നൽ വളരെയേറെ ‘ ശക്തമായി. കണ്ണാടിയിൽ നോക്കുന്ന സമയത്തെല്ലാം ഒരു അശരീരിയായി ” മത്തങ്ങ കവിളും കുത്തബ് മിനാർ പോലെത്തെ മൂക്കും.. ഉണ്ടക്കണ്ണും ഉള്ള നിനൊക്കെ എന്തു ചൊന്ദര്യം ” എന്ന് കേൾക്കുക പതിവായപ്പോൾ കണ്ണാടി എടുത്തെറിഞ്ഞു പൊട്ടിച്ചു… കാട്ടിൽ കളഞ്ഞു എന്തൊരാശ്വാസം..
ഈ നശിച്ച തടിയാണ് എല്ലാത്തിനും കാരണം… തടി കുറച്ചിട്ടു തന്നെ കാര്യം… ഓടുന്നു… ചാടുന്നു… നടക്കുന്നു.. ഗ്രീൻ ടീ കുടിക്കുന്നു… പച്ചക്കറികൾ കഴിക്കുന്നു..(ആഹാരത്തിന് മുൻപും ശേഷവും എന്നുള്ളത് സത്യാവസ്ഥ ) സമയവും കാശും ഉറക്കവും കുറഞ്ഞതല്ലാതെ “നോ തടി കുറയൽ ” നൂറു കിലോയോളം തടിയുള്ള സ്ത്രീകളെ കണ്ട് ആശ്വസിച്ചും.. മെലിഞ്ഞവരെ നോക്കി അസൂയപ്പെട്ടും ഞാൻ അങ്ങനെ കഴിഞ്ഞു പോന്നു.. അച്ചാർ പണി തുടങ്ങിയപ്പോ …. ഭക്ഷണം കഴിക്കാൻ സമയം ഇല്ലാതെ ആയി തുടങ്ങി.. വെള്ളം മാത്രമായി.. കുറേയേറെ മീനും ഇറച്ചിയും ഒക്കെ കൈകാര്യം ചെയ്തു തുടങ്ങിയപ്പോൾ.. ഭക്ഷണം കഴിയ്ക്കാനൊരു മടുപ്പുമായി…. നടുവൊടിയുന്ന ഒടുക്കത്തെ ജോലിയും കൂടെ ആയപ്പോൾ തടി കുറഞ്ഞു തുടങ്ങി…. വെറുതെ വെട്ടി വിഴുങ്ങി കുത്തിയിരുന്നേന്റെ പ്രശ്നങ്ങൾ ആയിരുന്നു എനിക്കെന്ന് ഞാൻ മനസ്സിലാക്കി സൂർ- ത്തുക്കളെ മനസ്സിലാക്കി…. മനസ്സിലാക്കി.. ശ്രീലക്ഷ്മി നന്നായി മെലിഞ്ഞല്ലോ.. എന്ന പലരുടെയും അഭിപ്രായം കേട്ടപ്പോൾ ഞാൻ ആഹ്ലാദ പുളകിതയായി…. ഇനി SKirt ഉം. ജീൻസും ഒക്കെ ഇ ടാല്ലോ ഹയ്യട… ഹയ്യ…????????…….ഇതു വരെ… സന്തോഷം…. ഇനിയാണ് twist

ഉത്സവത്തിന് നാട്ടിലെത്തിയ ഞാൻ തടിച്ചി അല്ലല്ലേ എന്ന ബോധത്തിൽ സാരി ഒക്കെ ചുറ്റി ഇന്നലെ അമ്പലത്തിൽ വല്യ ഗമയിൽ നിൽക്കുമ്പോൾ ഒരാൻറിയെ കണ്ടു

ആന്റി: മോളെ.. എപ്പോ വന്നു ??
ഞാൻ: ഇന്നുച്ചയ്ക്ക്

ആന്റി: കല്യാണം എന്തേലും ആയോ?

ഞാൻ: ഇ.ല്ല ….

ആന്റി: ഒരില ച്ചോറ് ഉടനെ തന്നെ തരണം….

ഞാൻ ( ആത്മഗതം): ഇപ്പോ തന്നെ തരാം… കാത്തിരിക്കൂ…. ബിസ്കറ്റും നാരങ്ങ വെള്ളവും പോലും തരൂല….

ആന്റി: മക്കളെ ആദ്യം കണ്ടപ്പോ പെട്ടെന്ന് മനസ്സിലായില്ല എനിക്ക്… ഇടിച്ചക്ക പോലെ ഇരുന്ന കൊച്ചല്ലേ……. ഇപ്പോ ദേ…. ചുള്ളിക്കമ്പ് പോലെയായി … കോലം കെട്ടു…. ചന്തമൊക്കെ അങ്ങ് പോയല്ലോ….. ഡയബറ്റീസ് വല്ലതും ഉണ്ടാ….???

ഞാൻ: പ്ലിംഗ് !!

പട്ടിണി കിടന്നും നടുവൊടിഞ്ഞ് പണിയെടുത്തും ഒന്നു മെലിഞ്ഞ് വന്നപ്പോ…. ഡയബറ്റിസ് എന്ന് ….പ്രായത്തെ ഓർത്ത്….. ഞാൻ ഒരു ചമ്മിയ ചിരിയിലൊതുക്കി… എന്റെ പ്രതികരണം…

shortlink

Related Articles

Post Your Comments

Related Articles


Back to top button