ഈസ്റ്റർ ദിനത്തിൽ എല്ലാവരും കൂടുതലായി ഉണ്ടാക്കുന്നത് അപ്പവും ചിക്കൻ കറിയുമൊക്കെ ആയിരിക്കും എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ചില വിഭവങ്ങൾ ഉണ്ടാക്കിയാലോ. ക്രിസ്തുമസിന് മാത്രമല്ല കേക്കുകൾ ഉണ്ടാക്കുന്നത്. ഈസ്റ്ററിനും പാകം ചെയ്യാവുന്ന കേക്കുകളെ പരിചയപ്പെടാം.
ബ്രേക്ക് ഫാസ്റ്റിന് പാൻ കേക്ക്
ആവശ്യമുള്ള ചേരുവകൾ: ഒന്നര കപ്പ് മൈദ, ഒന്നര സ്പൂണ്‍ പഞ്ചസാര, ഒന്നര സ്പൂണ്‍ ബേക്കിംഗ് പൗഡർ, കാൽ സ്പൂണ്‍ സോഡ പൊടി, ഉപ്പ് ആവശ്യത്തിന്. പാൽ മുക്കാൽ കപ്പ്, മുട്ട 1, രണ്ടു സ്പൂണ്‍ ഉരുക്കിയ വെണ്ണ, ഒരു നുള്ള് ഉപ്പ്.
ഉണ്ടാക്കുന്ന വിധം: ആദ്യം പറഞ്ഞ പൊടികൾ എല്ലാംകൂടി ചേർത്ത് ഇളക്കി വയ്ക്കുക. മറ്റൊരു പാത്രത്തിൽ ബാക്കിയുള്ള ചേരുവകൾ എല്ലാംകൂടി ചേർത്ത് അടിച്ചു വയ്ക്കുക. ഈ നനഞ്ഞ കൂട്ടിലേക്കു പൊടിക്കൂട്ടു കുറേശെയിട്ട് അടിച്ചെടുക്കുക. ഒരു മുട്ട നല്ല പോലെ യോജിപ്പിക്കുക. പത്തു മിനിറ്റ് നേരം ഇതു പൊങ്ങാൻ വയ്ക്കുക.
ഒരു നോണ്‍സ്റ്റിക് പാൻ ചൂടാക്കി അല്പം വെണ്ണ പുരട്ടി ഓരോ തവി വീതം കോരി ഒഴിക്കുക. ഓരോന്നും ഓരോ പൂരിയുടെ വലുപ്പത്തിൽ താനെ പരക്കും. ദോശപോലെ പരത്തരുത്. നേരിയ തീയിൽ ഇരു വശവും ചുട്ടെടുക്കാം. ഇവ തേൻ ഒഴിച്ചാണ് കഴിക്കാറ്. വേണമെങ്കിൽ ജാം കൂട്ടിയും കഴിക്കാം.
‘ല കൊളോമ്പ’ കേക്ക്
ഇറ്റലിയിലെ ഈസ്റ്ററിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ‘ല കൊളോമ്പ’ (La Comlomba) എന്ന പേരില്‍ അറിയപ്പെടുന്ന പ്രാവിന്റെ ആകൃതിയിലുള്ള കേക്ക് ആണ്. ഇറ്റലിയിലെ മിലാനില്‍ നിന്നും ലോകമെമ്പാടും പ്രചരിച്ച ഈസ്റ്റര്‍ കേക്കിനെ കുറിച്ച് കൂടുതല്‍ അറിയാം
മറ്റു കേക്കുകളെ അപേക്ഷിച്ച്, ‘കൊളോമ്പ’ എന്ന സ്പെഷ്യല്‍ ഈസ്റ്റര്‍ കേക്ക് തയ്യാറാക്കാന്‍ വളരെയേറെ ക്ഷമയും വൈദഗ്ധ്യവും സമയവും വേണം. പരമ്പരാഗത രീതിയില്‍, മൈദയും മുട്ടയും പഞ്ചസാരയും നെയ്യും ചേര്‍ത്ത് തയ്യാറാക്കുന്ന കേക്ക് മിശ്രിതം നാച്ചുറല്‍ യീസ്റ്റ് ഉപയോഗിച്ച് 30 മണിക്കൂറോളം പുളിപ്പിച്ച ശേഷമാണ് ബേക്ക് ചെയ്യുന്നത്.
ഓറഞ്ച് തൊലികളും ബദാമും ഉണക്കമുന്തിരിയും പഞ്ചസാര മിഠായികളും ചേര്‍ത്ത് അലങ്കരിച്ച് തയ്യാറാക്കുന്ന രുചികരമായ കേക്ക് ആണിത്. അധികം മധുരമില്ലാത്ത, പഞ്ഞിക്കെട്ട് പോലെ മൃദുലമായ ഈ കേക്ക് ഈസ്റ്റര്‍ ആഘോഷങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്.
Post Your Comments