സൗദി: ചരിത്ര തീരുമാനങ്ങളെടുത്ത് സൗദി. അടുത്ത മാസം മുതൽ സൗദി വിനോദ സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രം നല്‍കി വന്നിരുന്ന സൗദി വരുമാനം കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെടുത്തത്. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. സൗദിയുടെ ഈ തീരുമാനത്തെ ഏറെ അത്ഭുതത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
also read:സൗദിയില്‍ എ.ടി.എം വഴി പണമടക്കാനുള്ള പരിധി ഉയര്‍ത്തുന്നു
30മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്. സൗദിയുടെ ഈ തീരുമത്തെ നിറഞ്ഞ മനസ്സോടെയാണ് വിനോദസഞ്ചാരികളും വരവേൽക്കുന്നത്. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദേശം നല്‍കിയത്.
Post Your Comments