ജിദ്ദ: സൗദിയില്‍ എ.ടി.എം വഴി പണമടക്കാനുള്ള പരിധി ഉയര്‍ത്തുന്നു. രാജ്യത്ത് എ.ടി.എം വഴി പണമടക്കാനുള്ള പരിധി സെപ്റ്റംബറോടെ 20,000 ത്തില്‍ നിന്ന് രണ്ടു ലക്ഷം റിയാലാക്കിയാണ് ഉയര്‍ത്തുന്നത്. രാജ്യത്തെ മദാ കാര്‍ഡിന്റെ ഡിജിറ്റല്‍ സംവിധാനം വികസിപ്പിക്കുന്ന പ്രക്രിയ ഈ വര്‍ഷം മൂന്നാം പാദത്തില്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു.
Also Read : പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും
കൂടാതെ സൗദി ബാങ്കുകളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനും പോയിന്റ് ഓഫ് സെയ്ല്‍സില്‍ പണമടക്കുന്നതിനും സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യം അഞ്ച് മാസത്തിനുള്ളില്‍ നിലവില്‍ വരും.
Post Your Comments