Latest NewsNewsInternational

ഫെയ്‌സ്ബുക്കിന് വന്‍ തിരിച്ചടി; പ്ലേബോയ് മാസിക പേജ് ഡിലീറ്റ് ചെയ്തു

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിന് വന്‍ തിരിച്ചടി. രണ്ടരക്കോടിയിലധികം ആരാധകരുള്ള ലാകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള ലൈഫ് സ്റ്റൈല്‍ മാസികയായ പ്ലേബോയ് തങ്ങളുടെ പേജ് ഡിലീറ്റ് ചെയ്തു. വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്കിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു എങ്ങും ഉയര്‍ന്നിരുന്നത്. ഇതേകാരണത്താല്‍ നേരത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ ടെസ്ലെയും സ്‌പേസ് എക്‌സും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രംഗത്ത് വന്നിരുന്നു. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇത്തരത്തില്‍ പ്രതിഷേധിച്ചിരുന്നു.

Also Read : ആ സമയത്തുതന്നെ ഒപ്പമുണ്ടായിരുന്നവരെല്ലാം എന്നെ ഉപേക്ഷിച്ചുപോയി, ആ ദിവസം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല; ഫെയ്‌സ്ബുക്കിന്റെ തുടക്കത്തില്‍ സക്കര്‍ബര്‍ഗ് നേരിട്ട വെല്ലുവിളികള്‍ ഇങ്ങനെ

പ്ലേബോയ് തങ്ങളുടെ പേജ് ഡിലീറ്റ് ചെയ്‌തെന്ന് വാര്‍ത്ത പുറത്തുവിട്ടത് പ്ലേ ബോയ് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ കൂപ്പര്‍ ഹെഫ്‌നറാണ്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തു വന്നതിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ വിവിധ കോണുകളില്‍ നിന്നും ഡിലീറ്റ് ഫെയ്‌സ്ബുക്ക് കാമ്പയിനുകളും ഉയരുന്നുണ്ട്.

ലൈഫ് സ്റ്റൈല്‍ മാസികയായ പ്ലേബോയിക്ക് രണ്ടരക്കോടിയിലധികം ആരാധകരാണ് ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരെങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആരാധകന്റെ ആവശ്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കമെന്ന് കൂപ്പര്‍ ഹെഫ്‌നര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button