എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ലോകം മുഴുവനും ചുറ്റുക എന്നത്. എന്നാല്‍ പലപല കാരണങ്ങള്‍കൊണ്ട് നമുക്ക് അത് സാധിക്കില്ല എന്നതാണ് സത്യം. എന്നാല്‍ എല്ലാ കഴിവുകളുമുണ്ടായിട്ട് പല കാരണങ്ങളാല്‍ മടി പിടിക്കുന്ന നാം തീര്‍ച്ചയായും മാതൃകയാക്കേണ്ട ഒരാളാണ് കെവാന്‍ ചാന്‍ഡ്‌ലെര്‍. സൗഹൃദത്തിന് യുവതലമുറ എന്തുമാത്രം വില കല്‍പിക്കുന്നുണ്ടെന്നതിനു തെളിവാണ് കെവാന്‍ ചാന്‍ഡ്‌ലെര്‍ എന്ന യുവാവിന്റെ അസാധാരണമായ ജീവിതം.
യാത്രകളെ പ്രണയിച്ച… ലോകം മുഴുവന്‍ യാത്ര ചെയ്യണമെന്നാഗ്രഹിച്ച… കെവാന് വേണ്ടി ആ സുഹൃത്തുക്കള്‍ ഒന്നിച്ചു. അവരുടെ സ്നേഹം തുണച്ചപ്പോള്‍ കെവാനും ആത്മവിശ്വാസം താനെ കൈവന്നു. ആ യാത്രകള്‍ക്ക് അവരൊരു പേരും നല്‍കി. ”വീ ക്യാരി കെവാന്‍”. അങ്ങനെ അസാധ്യമായതു സാധ്യമാക്കാന്‍ ആ സുഹൃദ് സംഘം കെവാനൊപ്പം ഒരുങ്ങിയിറങ്ങി.
സ്പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ചു വീല്‍ ചെയറില്‍ ആയിപോയിരുന്നു കെവാന്‍. വീല്‍ ചെയറിലെ ജീവിതത്തെ നിരാശയുടെ പടുകുഴിയിലേക്ക് പറഞ്ഞു വിടാന്‍ കെവാന്‍ തയാറായിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അതിനു അനുവദിക്കുമായിരുന്നില്ല. കെവാനെയും കൊണ്ടുള്ള ആ യാത്ര ആദ്യം യൂറോപിലേക്കായിരുന്നു.
യൂറോപ് എന്ന മനോഹര ഭൂഖണ്ഡത്തിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിച്ചുകൊണ്ട് ആ യാത്ര ദിവസങ്ങളോളം നീണ്ടു. ശരീരത്തിന്റെ ദുര്‍ബലത്വം കൊണ്ട് മാത്രമാണ് കെവാന്‍ വീല്‍ച്ചെയറില്‍ ആയത്. അതുകൊണ്ടാണ് അവനെ ഞങ്ങള്‍ തോളിലേറ്റി ലോകം മുഴുവന്‍ കാണാനായി കൊണ്ടുനടക്കുന്നതെന്നാണ് കെവാന്റെ സുഹൃത്തുക്കള്‍ പറയുന്നത്. യൂറോപ്പില്‍ നിന്നും കെവാനെയും കൊണ്ടുള്ള ആ യാത്ര ഇനി നീളുന്നത് ചൈനയിലേക്കാണ്.
Post Your Comments