Latest NewsKeralaNews

“സമരം ചെയ്യുന്ന മാലാഖമാരോട്‌”; ജോയ് മാത്യു പറയുന്നത്

സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘സമരം ചെയ്യുന്ന മാലാഖമാരോട്‌” എന്ന തലക്കെട്ടിൽ തുടങ്ങുന്ന പോസ്റ്റിൽ അർഹതപ്പെട്ട അവകാശങ്ങൾക്ക്‌ വേണ്ടിയാണ് നിങ്ങൾ സമരം ചെയ്യുന്നതെന്നും സർക്കാർ ഒന്നു കണ്ണുരുട്ടിക്കാണിച്ചാൽ വാമൂടി നിൽക്കാൻ തയ്യാറായി നിൽക്കുന്ന സ്വകാര്യ ആശുപത്രി മാനേജ് മെന്റിനെ എന്തിനാണു നമ്മുടെ ഗവർമ്മെന്റ്‌ ഭയക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

read also: കീഴാറ്റൂർ സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് ജോയ് മാത്യു

മാത്രമല്ല രാഷ്ട്രീയ പാർട്ടികളുടെ തണലിലുള്ള ഏതെങ്കിലും തൊഴിലാളി സംഘടനയുടെ കൊടിക്ക്‌ കീഴിലാണു നിങ്ങൾ നിന്നിരുന്നതെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾ എന്നേ അംഗീകരിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

സമരം ചെയ്യുന്ന മാലാഖമാരോട്‌
——————————-
അർഹതപ്പെട്ട അവകാശങ്ങൾക്ക്‌ വേണ്ടി നിങ്ങൾ സമരം ചെയ്യുന്നു-
സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ തൊടുക്കുന്ന ഓരൊരൊ മുട്ടാപ്പോക്ക്‌ ന്യായങ്ങൾക്കും ചെവികൊടുത്ത്‌
നമ്മുടെ വിപ്ലവ സർക്കാർ സമരക്കാരെ കഴിഞ്ഞ 247 ദിവസമായി
പൊരിവെയിലിൽത്തന്നെ നിർത്തുന്നു-
അദ്ധ്വാനിക്കുന്നവർഗ്ഗത്തിന്റെ സർക്കാർ ഒന്നു
കണ്ണുരുട്ടിക്കാണിച്ചാൽ വാമൂടി നിൽക്കാൻ തയ്യാറായി നിൽക്കുന്ന സ്വകാര്യ ആശുപത്രി
മാനേജ് മെന്റിനെ
എന്തിനാണു നമ്മുടെ ഗവർമ്മെന്റ്‌ ഭയക്കുന്നത്‌?
രാഷ്ട്രീയ പാർട്ടികളുടെ തണലിലുള്ള ഏതെങ്കിലും തൊഴിലാളി സംഘടനയുടെ
കൊടിക്ക്‌ കീഴിലാണു നിങ്ങൾ
നിന്നിരുന്നതെങ്കിൽ
നിങ്ങളുടെ ആവശ്യങ്ങൾ എന്നേ അംഗീകരിക്കപ്പെടുമായിരുന്നു!
അങ്ങിനെയല്ലാത്തത്‌ കൊണ്ടും ഒരു രാഷ്ട്രീയപാർട്ടിയുടെയും വാലായിട്ടല്ലാതെ നിൽക്കുന്നത്‌
കൊണ്ടും
നിങ്ങൾ നടത്തിവരുന്ന സമരത്തോട്‌ ഗവർമ്മെന്റ്‌ ഇപ്പോൾ തുടരുന്ന അവഗണന അതേപോലെ തുടരുവാനാണു സാദ്ധ്യത.

എന്നാൽ
സമരക്കാർക്ക്‌ തങ്ങളുടെ വിലപേശൽ നടത്തുവാനുള്ള സമയം ഇതാ വന്നിരിക്കുന്നു.‌; അതാണു
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്‌ .
ചെങ്ങന്നൂരിലും
പരിസരപ്രദേശങ്ങളിലുമായി ആയിരക്കണക്കിനു നഴ്സുമാർ വിദേശങ്ങളിൽ
ജോലിചെയ്യുന്നുണ്ട്‌-
അവർ ഏകദേശം ഇരുപതിനായിരത്തോളം വരുമെന്നാണൂ കണക്ക്‌-
(അവരൊക്കെ അയക്കുന്ന പണംകൊണ്ടാണല്ലൊ നമ്മുടെ നാട്‌ പുലരുന്നത്‌ തന്നെ) തങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നാട്ടിലേക്കയക്കാം എന്നാൽ സ്വന്തം രാജ്യത്ത്‌
വോട്ടവകാശമില്ല;സമ്മതിച്ചു .
പക്ഷെ ‌ ഇവിടെയുള്ള അവരുടെ ബന്ധുക്കൾക്ക്‌ ഇവിടെ വോട്ടുണ്ടല്ലോ-
അവർ മനസ്സ്‌ വെച്ചാൽ അവരുടെ വീട്ടുകാരും ബന്ധുക്കളും ഒരു
നിലപാടെടുത്താൽ അത്രയും വോട്ടുകൾ സമരം ചെയ്യുന്ന നഴ്സുമാരുടെ അവകാശങ്ങൾക്ക്‌ വേണ്ടിയുള്ള വിലപേശൽ ആയുധമാവും-
മന്ധലത്തിൽ ആകെയുള്ള രണ്ടുലക്ഷത്തിനടുത്ത്‌ വരുന്ന വോട്ടുകളിൽ നഴ്സുമാരുടെ ബന്ധുക്കളുടെ മാത്രം വോട്ടുകൾ നിർണ്ണായകമാവും-
അതിനാൽ നഴ്സുമാർ തങ്ങളുടെ ബന്ധുബലവും തൊഴിൽ സാഹോദര്യവും ഉപയോഗപ്പെടുത്തി
ചെങ്ങന്നൂർ ഉപ്പതെരഞ്ഞെടുപ്പ്‌ തങ്ങളുടെ അവകാശങ്ങൾ നേടിയേടുക്കുന്നതിനുള്ള ഒരു വിലപേശലാക്കി മാറ്റി നീതിക്ക്‌ വേണ്ടി അവർ നടത്തുന്ന പോരാട്ടം ജയിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.
#solidaritynursesstrike

shortlink

Related Articles

Post Your Comments

Related Articles


Back to top button