![hang death](/wp-content/uploads/2018/03/DEATH.png)
ഉത്തര്‍പ്രദേശ്: ടിവിയിലെ ആത്മഹത്യാ സീന്‍ അനുകരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഹാഗപൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ടെലിവിഷനില്‍ കണ്ട ഒരു ആത്മഹത്യാ സീന്‍ അതുപോലെ അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയും കൂട്ടുകാരും കൂടി ചേര്‍ന്നാണ് ആത്മഹത്യാ സീന്‍ അനുകരിക്കാന്‍ ശ്രമിച്ചത്.
ടീവിയില്‍ കണ്ട സീന്‍ പോലെ പെണ്‍കുട്ടി ബക്കറ്റില്‍ കയറി, കഴുത്തില്‍ കയര്‍ ചുറ്റുകയായിരുന്നു. എന്നാല്‍ കുരുക്ക് മുറുകിയതോടെ കളി കൈവിട്ടുപോവുകയായിരുന്നു. കഴുത്തില്‍ കയര്‍ കുരുങ്ങിയ വെപ്രാളത്തില്‍ കാല് വെച്ച് ബക്കറ്റ് തള്ളിയിടുക കൂടി ചെയ്തതോടെ പെണ്‍കുട്ടി കയറില്‍ കിടന്ന് തൂങ്ങിയാടുകയായിരുന്നു. ഇതുകണ്ട് പേടിച്ച പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ മുറി വിട്ട് ഒടിപ്പോവുകയും ചെയ്തു.
Also Read : ഭക്തി സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച വിദ്യാർഥിക്ക് സംഭവിച്ചത് ഇങ്ങനെ
തുടര്‍ന്ന് അവര്‍ അയല്‍ വീട്ടുകാരോട് നടന്ന സംഭവങ്ങള്‍ പറയുകയായിരുന്നു. സംഭവമറിഞ്ഞ അയല്‍ക്കാര്‍ ഓടി എത്തിയപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments