Easter

ഈസ്റ്ററിൽ വിടരുന്ന രുചിമുകുളങ്ങൾ

പ്രത്യാശയുടെ പൊൻകിരണങ്ങൾ മാനവജനതയ്ക്കു മേൽ പ്രകാശം ചൊരിയുന്ന ഈസ്റ്റർ സുദിനം വന്നെത്തി! മത്സ്യമാംസാദികൾ വർജ്ജിച്ച് 50 ദിനങ്ങൾ നീണ്ടുനിന്ന ആരാധനയുടെ വ്രതശുദ്ധിയിൽ ആഘോഷിക്കപ്പെടുന്ന ഈസ്റ്റർ രുചി വൈവിധ്യങ്ങളുടെ കലവറ കൂടിയാണ്.

ഈസ്റ്ററിലെ പ്രത്യേക വിഭവം ഈസ്റ്റർ ബണ്ണി എന്ന മുട്ടയാണ്. അമേരിക്കയിലും മറ്റും കുട്ടികളുടെ ഇടയിൽ പ്രചുരപ്രചാരം നേടിയ കഥയാണ് ഈസ്റ്ററിന് മുട്ടയുമായി വരുന്ന മുയൽ! വിവിധ വർണ്ണങ്ങൾ ചാലിച്ച മുട്ടകളാണിവ. പണ്ട് താറാവിന്റെ മുട്ട പുഴുങ്ങി അതിന്റെ തോടിൽ ചിത്രപ്പണികൾ ചെയ്തിരിന്നുവെങ്കിൽ, ഇന്ന് പലതരം ഫില്ലിങ്ങുകളുണ്ടാക്കി മുട്ടയുടെ ആകൃതി വരുത്തി ചിത്രപ്പണികൾ ചെയ്യുകയാണ് പതിവ്.

വെള്ളയപ്പം,പാലപ്പം, ചിക്കൻ,മട്ടൺ, ബീഫ്, താറാവ്,മീൻ വിഭവങ്ങൾ അങ്ങനെ നീണ്ടു പോകുന്നു ഈ ലിസ്റ്റ്.പെസഹാ ദിനത്തിലെ “ഇന്റിയപ്പവും പാലുമാണ്” മറ്റൊരു ആകർഷണം.കുടുംബത്തിലെ അംഗങ്ങൾ ഒരുമിച്ച് കൂടി പ്രാർത്ഥനയ്ക്കു ശേഷം,തല മുതിർന്നയാൾ കുരിശിന്റെ ആകൃതിയിൽ ചെറിയ കഷണങ്ങളായി ഇന്റിയപ്പം മുറിച്ച് മറ്റുള്ളവർക്ക് നല്കുന്ന ചടങ്ങുമുണ്ട്. നന്മയുടെ സന്ദേശം പകർന്നു നല്കുന്ന ഈസ്റ്റർ രുചിക്കൂട്ടുകളുടെ വൈവിധ്യവുമായി നമ്മെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു!

നോൺ വെജ് വിഭവങ്ങളുടെയൊപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം “വെജിറ്റബിൾ മസാല റൈസ്”

ബിരിയാണി/ബാസ്മതി റൈസ്— 2 cups
Vegetables…(ബീൻസ്, ക്യാരറ്റ്, ഗ്രീൻപീസ്, കോളിഫ്ലവർ)..1& half cup
പനീർ ക്യൂബ്സ്(optional)-….half cup
മല്ലിപ്പൊടി…1 Tbs
കശ്മീരി മുളകുപൊടി….1 tbs
ചിക്കന് മസാല..2tbs
കുരുമുളക് പൊടി…1ts
ഉള്ളി……2 no
തക്കാളി…2 no
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ്..1ts
തൈര്….1 tbs
നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
==================
അരി നന്നായി കഴുകി കുതിർക്കാൻ വെയ്ക്കുക.വലിപ്പമുള്ള ഒരു കുക്കറിൽ ആവശ്യത്തിന് നെയ്യൊഴിച്ച് ചൂടാക്കുക.അതിലേയ്ക്ക്,പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, എന്നിവ ചേർത്തിളക്കുക.പിന്നീട് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉള്ളി നേർമ്മയായി മുറിച്ചതും ചേർത്ത് നന്നായി വഴറ്റി അതിലേക്ക് തക്കാളി അരിഞ്ഞത് ചേർക്കുക.തക്കാളി മൂത്തു വരുമ്പോൾ പൊടികളും തൈരും ചേർക്കുക. ചെറുതായി മുറിച്ച വെജിറ്റബിൾസും പനീറും അരിയും ചേർത്ത് നന്നായി വഴറ്റുക.ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ നന്നായി അരിയും പച്ചക്കറികളും വഴറ്റിയെടുക്കുക.അതിനു ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് (അരി ഏകദേശം മുങ്ങിക്കിടക്കുന്ന വിധം) കുക്കർ അടച്ച് വെയ്ക്കുക.ഒരു വിസിൽ വരുമ്പോൾ ഓഫ് ചെയ്യാം…ഡ്രൈ ഫ്രൂട്ട്സ്, മല്ലിയില എന്നിവ കൊണ്ട് അലങ്കരിക്കാം..തൈരും സലാഡും പപ്പടവും അച്ചാറുമുണ്ടെങ്കിൽ സൂപ്പർ കോമ്പിനേഷനാവും.

ശിവാനി ശേഖര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button