നോമ്പ് കാലത്തിന് അവസാനം കുറിച്ച് ഈസ്റ്റർ ദിവസം രാവിലെയാണ് നോൺ വെജ് വിഭവങ്ങൾ കഴിക്കാൻ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഈസ്റ്റർ വിരുന്നിന് അൽപം വ്യത്യസ്തമായി പ്രാതൽ ഒരുക്കാവുന്നതാണ്. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ചില വിഭവങ്ങൾ നോക്കാം.
പാലപ്പം;
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി മൂന്ന് കപ്പ്
വെള്ളം രണ്ട് കപ്പ്
ചോറ് അര കപ്പ്
കട്ടിയുള്ള തേങ്ങാപ്പാല്‍ രണ്ട് കപ്പ്
പഞ്ചസാര മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
ചെറുചൂടു പാല് കാല് കപ്പ്
യീസ്റ്റ് ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
അരി രണ്ട് കപ്പ് വെള്ളവും ഒഴിച്ച് ഗ്രൈന്ററില്‍ അരച്ച ശേഷം ഇത് ഒരു പാത്രത്തില്‍ എടുത്ത് തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിക്കണം. യീസ്റ്റും ചൂടുപാലും ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക.
മാവ് പുളിച്ചു പൊങ്ങുന്നതിനായി ഒരു രാത്രി പാത്രം മൂടി വയ്ക്കുക. നേരിയ തീയില്‍ അപ്പച്ചട്ടി ചൂടാക്കി എണ്ണ പുരട്ടി, മാവൊഴിച്ച് വട്ടത്തില്‍ ചുറ്റിച്ച് മൂടി വയ്ക്കുക. വെന്തു കഴിയുമ്പോള്‍ ഇളക്കിയെടുത്ത് ചൂടോടെ വിളമ്പാം.
വെള്ള ചിക്കൻകറി
ആവശ്യമുള്ള ചേരുവകൾ:
കോഴി ഇറച്ചി കഷണങ്ങൾ അര കിലോ, ഇഞ്ചി, വെളുത്തുള്ളി അരച്ചത് രണ്ടു സ്പൂണ്‍, പച്ച മുളക് നീളത്തിൽ കീറിയത് 4, സാവോള അരിഞ്ഞത് 3 എണ്ണം, പെരുംജീരകപൊടി 1 സ്പൂണ്‍, ജീരകപൊടി ഒരു സ്പൂണ്‍, ഗരം മസാലപ്പൊടി രണ്ടു സ്പൂണ്‍, തേങ്ങയുടെ ഒന്നാംപാൽ 1 കപ്പ്, ഉപ്പ്, കറിവേപ്പില, കടുക്.
തയ്യാറാക്കുന്ന വിധം:
എണ്ണ ചൂടാക്കി ഒരു കഷ്ണം പട്ട, 3 ഏലയ്ക്ക ഇട്ട് ഇളക്കി സവാളയും പച്ചമുളകും ഇട്ട് ഒന്നു മൂത്തുതുടങ്ങിയാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇതിലേക്ക് മസാല പൊടികൾ ഓരോന്നായി ചേർത്തിളക്കിയ ശേഷം കൂട്ടിലേക്കു ഇറച്ചിയിട്ട് നല്ലതുപോലെ വഴറ്റി അല്പം ചൂടുവെള്ളവും ഉപ്പും ചേർത്തു ഇറച്ചി വേവിക്കുക. ഇതിലേക്ക് ഒന്നാംപാൽ ഒഴിച്ച് ഒന്നു തിളവന്നാൽ ഇറക്കിവയ്ക്കുക. അവസാനം 1 സ്പൂണ്‍ എണ്ണയിൽ കടുകും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് കറിയിലേക്ക് ഒഴിക്കുക.
Post Your Comments