ഗോസിപ്പുകൾക്ക് പഞ്ഞമൊന്നും ഇല്ലാത്ത സിനിമാ മേഖലയാണ് ബോളിവുഡ്. സിനിമാ താരങ്ങളെ ഒരുമിച്ച് കണ്ടാലുടൻ അവർ പ്രണയത്തിലാണെന്ന് മാധ്യമങ്ങൾ തന്നെ പറയും പിന്നീടത് ആരാധകരും വിശ്വസിക്കും. അടുത്തിടെ പ്രണയജോഡികൾ എന്ന ലേബൽ വീണ രണ്ട് താരങ്ങളാണ് ഡിഷ പട്ടാനിയും ടൈഗർ ഷെറോഫും.
തുടർച്ചയായി പാർട്ടികളിലും തിയറ്ററിലുമൊക്കെ ഒരുമിച്ചു പ്രത്യക്ഷ്യപ്പെട്ടു തുടങ്ങിയതോടെയാണ് ഡിഷ പട്ടാനിയും ടൈഗർ ഷെറോഫും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്. എന്നാൽ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ടൈഗറുമായുള്ള ബന്ധത്തെപ്പറ്റി ഡിഷ തുറന്നു പറഞ്ഞു.
പരിശുദ്ധമായ ബന്ധമാണ് ടൈഗറുമായുള്ളതെന്നും അദ്ദേഹത്തിന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും അടുത്തറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒപ്പം അവരെയെല്ലാം നല്ല സുഹൃത്തുക്കളായി ലഭിച്ചതിൽ താൻ ഭാഗ്യവതിയാണെന്നും ഡിഷ പറഞ്ഞു.
‘പൊതുസ്ഥലങ്ങളിൽവെച്ച് ഞങ്ങളെ ഒരുമിച്ചു കണ്ടാലുടൻ സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള ഗോസിപ്പുകൾ നിറയും ശരിക്കും സ്ക്രീനിൽ ഞങ്ങളുടെ പ്രകടനം കാണാനല്ലേ ആളുകൾ കാത്തിരിക്കുന്നത്. സിനിമാമേഖലയിൽ വന്നിട്ട് അധികമാകാത്തതിനാൽ ഇപ്പോൾ എന്റെ പൂർണ്ണ ശ്രദ്ധ ജോലിയിലായിരിക്കുമെന്നും സിനിമയിൽ സ്വന്തം കഴിവ് തെളിയിക്കണമെന്നും’ ഡിഷ പറയുന്നു.
Post Your Comments