നെടുങ്കണ്ടം: കോടതിയില്‍നിന്ന് കേസ് ഫയലുകള്‍ മോഷ്ടിച്ച വക്കീല്‍ഗുമസ്തന്‍ അറസ്റ്റില്‍. നടുങ്കണ്ടം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ പെറ്റിക്കേസ് ഫയലുകള്‍ മോഷ്ടിച്ചു കടത്തിയ മുണ്ടിയെരുമ നടുപ്പറമ്ബില്‍ ബിനോയി(42) യാണ് അറസ്റ്റിലായത്. കാണാതായ ഫയലുകളുടെ പകര്‍പ്പ് പോലീസ് സ്റ്റേഷനുകളില്‍നിന്നു ശേഖരിച്ച് നടപടി പൂര്‍ത്തീകരിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
Also Read : കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് ഓര്‍ഡിനന്‍സ്; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം
കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭാഗമായി കേസ് ഫയലുകളുടെ പകര്‍പ്പ് എത്തിക്കാന്‍ പോലീസ് സ്റ്റേഷന്‍ മേധാവികള്‍ക്കു നെടുങ്കണ്ടം കോടതി നിര്‍ദേശം നല്‍കി. ഫയലുകളെത്തിക്കഴിഞ്ഞാല്‍ പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ പുനരാരംഭിക്കും. അതേസമയം പ്രതി മോഷ്ടിച്ച ഫയലുകള്‍ നശിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്.
മദ്യപിച്ച് വാഹനമോടിക്കല്‍, രേഖകളില്ലാതെ വാഹനമോടിക്കല്‍ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട 113 പെറ്റിക്കേസ് ഫയലുകളാണു കടത്തിയത്. പെറ്റിക്കേസിലെ പ്രതികള്‍ കോടതിയില്‍ അടയ്ക്കേണ്ട പിഴത്തുക ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതുവരെ രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണു വിവരം. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments