Latest NewsNewsInternational

ഒടുവിൽ ചൈനയും സമ്മതിച്ചു ; കിം ജോങ് പങ്കുവെച്ച വിവരങ്ങൾ വെളിപ്പെടുത്തി ചൈന

ഊഹാപോഹങ്ങൾക്ക് ശേഷം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ബെയ്ജിങ് സന്ദര്‍ശനം ചൈനയും ഉത്തരകൊറിയയും സ്ഥിരീകരിച്ചു. കിം ജോങ് ഉന്‍  പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയ പ്രതിജ്ഞാബദ്ധരാണെന്ന് ഷിയുമായുള്ള ചര്‍ച്ചയില്‍ കിം ജോങ് ഉന്‍ വ്യക്തമാക്കി. എന്നാലിത് ഉപാധികള്‍ക്ക് വിധേയമായിരിക്കും. ദക്ഷിണകൊറിയയും യു.എസും തങ്ങളുടെ ശ്രമങ്ങളോട് അനുഭാവപൂര്‍വം പ്രതികരിച്ചാല്‍ കൊറിയന്‍  ആണവനിരായുധീകരണവിഷയം പരിഹരിക്കാന്‍ കഴിയുമെന്ന് കിം ജോങ് അഭിപ്രായപ്പെട്ടു.

Read also:ഫോണിൽ ശ്രദ്ധിച്ചു നടന്ന അമ്മയുടെ മുമ്പിൽ വെച്ച് മകൻ അപകടത്തിൽപ്പെട്ടു

ഭാര്യ റി സോള്‍ ജുവിനൊപ്പമാണ് കിം ജോങ് ഉന്‍ ബെയ്ജിങ്ങിലെത്തിയത്. 2011-ല്‍ അധികാരമേറ്റെടുത്ത അദ്ദേഹം നടത്തിയ ആദ്യ വിദേശസന്ദര്‍ശനമാണിത്.

ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്റേത് അനൗദ്യോഗിക സന്ദര്‍ശനമാണെന്നും അതിനാല്‍ നേരത്തേ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നുമാണ് ചൈനയുടെ വിശദീകരണം. വിദേശനേതാക്കള്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ചൈന ടിയാനെന്‍മെന്‍ ചത്വരത്തിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ അതത് രാജ്യങ്ങളുടെ പതാക പ്രദര്‍ശിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button