മുംബൈ: വിവാഹവാഗ്ദാനം നല്‍കി തന്നെ ചതിച്ച കാമുകനോട് യുവതി പ്രതികാരം. കാമുകന്റെ അഞ്ചു വയസ്സുകാരി മകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഗുജറാത്തിലെ നവ്‌സാരിയിലാണ് സംഭവം. യുവാവ് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി നിരവധി തവണ ലൈംഗിക ദുരുപയയോഗം ചെയ്യുകയും, രണ്ട് തവണ ഗര്‍ഭഛിദ്രവുംചെയ്യിച്ചു. തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയതോടെയാണ് യുവതി കാമുകന്റെ മകളെ പ്രതികാരത്തിന് ഇരയാക്കിയത്.
സംഭവത്തെ തുടർന്ന് 22 കാരി അനിതാ വഗേല എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇവരുടെ കാമുകന്‍ സന്തോഷിന്റെ അഞ്ചു വയസ്സുകാരിയായ മകള്‍ അഞ്ജലി സരോജായിരുന്നു ഇര. 28 കാരനായ സന്തോഷ് വിവാഹവാഗ്ദാനം കൊടുത്ത് കൗമാരകാലം തൊട്ട് പ്രണയിക്കുകയും രണ്ടു തവണ ഗര്‍ഭഛിദ്രം നടത്തിക്കുകയും ചെയ്തതിലുള്ള പ്രതികാരമായിരുന്നു അനിതാ വഗേല തീര്‍ത്തത്. കുട്ടിയെ കാണാതായി ഒരു മണിക്കൂറിനുള്ളില്‍ സന്തോഷ് അനിതാ വഗേലെയ്ക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോയത് നീയാണോ എന്ന് കാണിച്ച് ഫോണില്‍ നിന്നും സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഈ വിവരം ഇയാള്‍ പോലീസിനോട് പറയാതെ രഹസ്യമാക്കി വെച്ചതാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ സംഭവം കലാശിച്ചത്.
also read:ഒമ്പത് വയസുള്ള കുഞ്ഞിനെ കൊന്ന പ്രവാസി ജോലിക്കാരിക്ക് യുഎഇയില്‍ വധശിക്ഷ
യുവതി വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. എന്നാൽ ഈ സ്ട്രീയെ അറിയില്ലെന്നായിരുന്നു സന്തോഷ് പോലീസിനോട് പറഞ്ഞത്. ഇയാളുടെ അവിഹിതബന്ധമറിഞ്ഞ ഭാര്യ ഇയാളെ വിട്ട് പോകുകയായിരുന്നു. മകളെ സന്തോഷിന് ജീവനായിരുന്നതിനാലാണ് കുറിഞ്ഞിനെ സന്തോഷിനൊപ്പം ഭാര്യ നിർത്തിയത്. കുഞ്ഞിനോടുള്ള സന്തോഷിന്റെ സ്നേഹം മനസിലാക്കിയാണ് അനിതാ വഗേല കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ തട്ടിയെടുത്ത് റെയില്‍വേ സ്‌റ്റേഷനിലെ ശൗചാലയത്തില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments