
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി സൂപ്രണ്ട് അറിയിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു.
സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംഭവം മെഡിക്കല്‍ കോളേജിലാണെന്ന് ബോധ്യപ്പെടുകയും ജീവനക്കാരനെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയിലെ സംഭവം എന്ന് നടന്നുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ ആ രോഗി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലില്ല. എങ്കിലും വാര്‍ഡ് 15 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയതിനാനാല്‍ അദ്ദേഹത്തെകൂടി കണ്ടെത്തി വിശദമായി അന്വേഷിച്ച ശേഷമായിരിക്കും ശക്തമായ നടപടി സ്വീകരിക്കുക.
Post Your Comments