Easter

2017ല്‍ പുറത്തിറങ്ങിയ മികച്ച ഈസ്റ്റര്‍ സിനിമകള്‍

കഴിഞ്ഞ വര്‍ഷം വിഷുവും ഈസ്റ്ററും ഏകദേശം അടുത്തടുത്ത ദിവസങ്ങളിലാണ് വന്നത്. ആ സമയത്ത് പുറത്തിറങ്ങിയ സിനിമകള്‍ ഏതൊക്കെയാണെന്നും ഏതൊക്കെ സിനിമകളാണ് വിജയിച്ചതെന്നും നോക്കാം.

1971 ബിയോണ്ട് ദി ബോര്‍ഡെഴ്സ് ആണ് കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം. കീര്‍ത്തിചക്രയുടെ മൂന്നാം ഭാഗമായി വന്ന ചിത്രം 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍റെ കഥയാണ് പറഞ്ഞത്. ഏറെ പ്രതിക്ഷകളോടെ വന്ന സിനിമയെ പക്ഷെ പ്രേക്ഷകര്‍ നിര്‍ദാക്ഷിണ്യം കൈവിട്ടു.

മമ്മൂട്ടിയുടെ പുത്തന്‍പണത്തിനും സമാനമായ അവസ്ഥയാണ് ഉണ്ടായത്. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ നോട്ട് നിരോധനത്തിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തത്. പക്ഷെ പ്രമേയം ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ സംവിധായകന്‍ പരാജയപ്പെട്ടു. സിനിമ പരാജയപ്പെട്ടെന്ന് പ്രത്യേകം പറയേണ്ടല്ലോ.

നിവിന്‍ പോളി നായകനായ സഖാവാണ് വിഷു- ഈസ്റ്റര്‍ ചിത്രങ്ങളില്‍ താരമായത്. കമ്മ്യുണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ ശരിയും തെറ്റും ചര്‍ച്ച ചെയ്ത സിനിമയില്‍ നിവിന്‍ ഇരട്ട വേഷങ്ങളിലാണ് എത്തിയത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായി.

നാല് ബോളിവുഡ് സിനിമകളാണ് ഈസ്റ്ററിന് മുന്നോടിയായി തിയറ്ററുകളില്‍ എത്തിയത്. വിദ്യ ബാലന്‍ നായികയായ ബീഗം ജാന്‍, സാഞ്ച്, മിര്‍സ ജൂലിയറ്റ്, ലാലി കീ ശാദി മേന്‍ ലാടൂ ദീവാന എന്നിവയായിരുന്നു അവ. ഇതില്‍ ബീഗം ജാന്‍ ഹിറ്റായപ്പോള്‍ മറ്റുള്ളവ ശരാശരി വിജയം നേടി.

തെലുങ്കില്‍ ആരന്യംലോ, ചിന്നി ചിന്നി അസലോ, കത്രീന കരീന മധ്യാലോ കമല്‍ഹാസന്‍, ലക്ഷ്മി ദേവി എന്നിങ്ങനെ അര ഡസനോളം സിനിമകള്‍ ഈസ്റ്റര്‍ സമയത്ത് പ്രദര്‍ശനത്തിനെത്തി. ഇവയില്‍ മിക്ക സിനിമകളും ശരാശരി വിജയം നേടിയിരുന്നു.

shortlink

Post Your Comments


Back to top button