Latest NewsIndiaNews

കെഎസ്ആര്‍ടിസി ബസിനു നേരെ വീണ്ടും ആക്രമണം; സര്‍വീസുകള്‍ നിര്‍ത്തി വച്ചു

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസിനു നേരെ വീണ്ടും ആക്രമണം. മൈസൂരു -ബെംഗളൂരു റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിനുനേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ബംഗളൂരു-മൈസൂരു ചന്നപട്ടണയിലായിരുന്നു സംഭവം. കോഴിക്കോട് തൊട്ടില്‍ പാലത്തുനിന്നും ബെംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസിനുനേരെ ജീപ്പില്‍ എത്തിയ അജ്ഞാത സംഘം ബസിനുനേരെ കല്ലെറിയുകയായിരുന്നു.

also Read : കെഎസ്ആര്‍ടിസി പെന്‍ഷന്‍കാർക്ക് കെ.ബി.ഗണേഷ്‌കുമാറിന്റെ പരസ്യ വിമർശനം

ബെംഗളൂരുവില്‍ നിന്ന് ബസ് തിരിച്ചവരുമ്പോഴായിരുന്നു ആക്രമണം. മുന്‍ഭാഗത്തെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കുട്ട വഴി തിരിച്ചെത്തുന്ന ബസിനുനേരെയാണ് കല്ലേറുണ്ടായത്. ബംഗളൂരു ഹൈവേയില്‍ വച്ച് ഇതിനുമുമ്പും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് തൊട്ടില്‍ പാലത്തുനിന്നും ബെംഗളൂരുവിലേക്ക് നടത്തേണ്ടിയിരുന്ന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button