ന്യൂഡല്‍ഹി: ആഡംബര കാര്‍ ഡ്രൈവര്‍മാരാണ് റോഡില്‍ ഏറ്റവും അപകടകാരികളെന്നും കോടീശ്വരന്‍മാര്‍ക്കാണ് വാഹനം സുരക്ഷിതമായി ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതെന്നും വ്യക്തമാക്കി. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ദേശിയ ടൂറിസത്തിന്റെ വികസനത്തിന് വേണ്ടി സുരക്ഷിതമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദ്വിദിന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: വീഡിയോയില്‍ കണ്ടത് മാത്രമല്ല : കൊല്ലം വിളക്കുപാറ സ്വദേശി വാസുവിന് ഏല്‍ക്കേണ്ടി വന്നത് അതിക്രൂര പീഡനം
ടാക്സി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതമായ ഡ്രൈവിങ്ങിനുള്ള പരിശീലനം നല്‍കുന്നത് പോലെ വിലകൂടിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന കോടീശ്വരന്‍മാര്‍ക്കും പരിശീലനം നല്‍കണം. വില കൂടിയ കാര്‍ കയ്യിലുണ്ടെങ്കില്‍ ലോകം കീഴടക്കിയത് പോലെയാണ് ചിലര്‍ക്ക്. ഫുട്പാത്തില്‍ കിടക്കുന്നവര്‍ക്ക് നേരെ ഇടിച്ചു കയറാന്‍ ലൈസന്‍സ് കിട്ടിയത് പോലെയായിരിക്കും ഡ്രൈവിങ്ങെന്നും കണ്ണന്താനം പറയുകയുണ്ടായി.
Post Your Comments