ന്യൂഡല്‍ഹി: ക്ഷേമപദ്ധതികളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. സബ്സിഡികള്‍ ലഭിക്കാന്‍ ക്ഷേമപദ്ധതികളെ അധാര് കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതിയാണ് കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കിയത്. ജൂണ്‍ 30വരെയാണ് പുതിയ തീയതി. അതേസമയം നേരത്തെ ഇതിനുള്ള അവസാന തീയ്യതി മാര്‍ച്ച് 31 ആയിരുന്നു.
Also Read : വിവാഹ സര്‍ട്ടിഫിക്കറ്റും ഉടന്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണം
പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും ജൂണ്‍ 30വരെ നീട്ടിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പറുകള്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയ്യതി കോടതി ഇതിനോടകം നീട്ടിയിട്ടുണ്ട്. ആധാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് പൂര്‍ത്തിയാകുന്നത് വരെ ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ ആധാറിനോട് ബന്ധിപ്പിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
Post Your Comments