Latest NewsNewsInternationalGulf

പരാതി നല്‍കി മടുത്തു, ഒരു മാസം ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയത് 12 പരാതികള്‍

യുഎഇ: ഭര്‍ത്താവിനെതിരെ പരാതി നല്‍കി മടുത്തിരിക്കുകയാണ് യുവതി. ഒരു മാസത്തിനുള്ളില്‍12 പരാതികളാണ് യുവതി ഭര്‍ത്താവിനെതിരെ നല്‍കിയത്. ഷാര്‍ജ ക്രിമിനല്‍ കോടതിയിലാണ് അറബ് ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയത്.

പരാതിയില്‍ കോടതി അറബ് യുവാവിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കി. യുവതിയെ ചീത്ത പറയുകയും ഇവര്‍ക്കെതിരെ അപവാത പ്രചരണം നടത്തിയെന്നുമാണ് പ്രധാന ആരോപണം. അന്വേഷണത്തിന് ശേഷം ഏപ്രില്‍ പകുതിയോടെ കോടതി കേസ് പരിഗണിക്കും.

തനിക്കെതിരെ ഭാര്യ 12 പാരാതികള്‍ നല്‍കിയത് അറിഞ്ഞ് ഞെട്ടിയെന്നാണ് യുവാവിന്റെ പ്രതികരണം. മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഇതെല്ലാം തെറ്റായ പരാതികളാണെന്നാണ് യുവാവ് പറയുന്നത്.

also read: യുവതിയുടെ ആവശ്യം കേട്ട് കണ്ണുതള്ളിപ്പോയി: അറബ് യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി

ഒരു കാര്യവുമില്ലാതെ പ്രശ്‌നമുണ്ടാക്കുന്നയാളാണ് തന്റെ ഭാര്യ. പോലീസ് സ്റ്റേഷനിലെത്താന്‍ ഫോണ്‍ കോള്‍ വന്നപ്പോള്‍ താന്‍ ഞെട്ടിയെന്നും അയാള്‍ പറഞ്ഞു. സാധാരണ രീതിയിലുള്ള ജീവിതമാണ് താന്‍ നയിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസമായി അതിന് മാറ്റം വന്നുവെന്നും യുവാവ് പറയുന്നു. ഒരു കാരണവുമില്ലാതെ ഭാര്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. താന്‍ മര്‍ദിക്കുന്നു എന്നും മറ്റുമുള്ള കഥകള്‍ ഭാര്യ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും യുവാവ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button