
ന്യൂ ഡൽഹി ; ക്ഷേമ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കൽ സമയ പരിധി നീട്ടി. മാര്‍ച്ച് 31ല്‍ നിന്ന് ജൂൺ 30ത് വരെയാണ് നീട്ടിയത്. കേന്ദ്ര സർക്കാരാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു.
സ്വകാര്യത സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍ദ്ദത്തിലായിരിക്കവേയാണ് തീയതി വീണ്ടും നീട്ടിയത്. ആധാര്‍ കാര്‍ഡ് വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. ആധാര്‍ സംബന്ധിച്ച കേസില്‍ അന്തിമ വിധി വരുന്നത് വരെ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടിരിന്നു.
Post Your Comments