തിരുവനന്തപുരം: ഇവിടെ കേരളത്തില്‍ മാത്രമല്ല അങ്ങ് ഇന്ത്യയ്ക്ക് പുറത്തും പ്രശസ്തനാണ് നമ്മുടെ സ്വന്തം വാവാ സുരേഷ്. അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ ബിബിസി വേള്‍ഡ് സര്‍വീസ് റേഡിയോയുടെ രാജ്യാന്തര പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ വാവാ സുരേഷിനും സ്ഥാനമുണ്ട്. ബിബിസി റേഡിയോ ഔട്ട്ലുക്ക് അവതരിപ്പിക്കുന്ന ഔട്ട്ലുക്ക് ഇന്‍സ്പരേഷന്‍സിന്റെ പട്ടികയിലാണ് വാവസുരേഷും ഉള്‍പ്പെട്ടിട്ടുള്ളത്.
Also Read : ജിഷയുടെ ക്രൂരമായ കൊലപാതകവും വാവ സുരേഷ് പങ്ക് വെയ്ക്കുന്ന ആശങ്കകളും
വാവ സുരേഷ് പാമ്പുകളെ സംരക്ഷിക്കാനായി നടത്തുന്ന ഇടപെടുകളിലാണ് നാമനിര്‍ദേശത്തിന് അര്‍ഹനാക്കിയത്. വിവരം ബിബിസി ആസ്ഥാനത്ത് നിന്ന് വാവ സുരേഷിനെ നേരിട്ടു ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഇനി ബിബിസി റേഡിയോ പരിപാടിക്കു വേണ്ടി വാവ സുരേഷിന്റെ അഭിമുഖം സംപ്രേക്ഷണം ചെയും. ലോകത്തെ പ്രചോദിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റോഡിയോയുടെ ശ്രോതാക്കളാണ് പുരസ്‌കാരത്തിനു വേണ്ടി അതിന് അര്‍ഹരായിട്ടുള്ളവരെ നാമനിര്‍ദേശം ചെയുക. 100 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. മെയ് മാസം 20 പേരുടെ ചുരുക്കപ്പട്ടിക പുറത്തു വിടും. ഇവരില്‍ നിന്ന് മൂന്നു പേരായിരിക്കും അവസാന പട്ടികയില്‍ ഇടം നേടുന്നത്. ലണ്ടനിലെ ബിബിസി ആസ്ഥാനത്താണ് പുരസ്‌കാര ചടങ്ങ് നടക്കുക.
Post Your Comments