ദുബായ്: വിശുദ്ധവാരത്തോടനുബന്ധിച്ച് ദുബായിലെ പള്ളികളില്‍ സുരക്ഷ ശക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച ദുബായിലെ സെന്‍റ് മേരീസ് കത്തോലിക്ക പള്ളിയില്‍ വിശ്വാസികള്‍ കുര്‍ബാനയ്ക്കെത്തിയപ്പോഴാണ് പോലീസ്നിര്‍ദേശം അധികൃതര്‍ അറിയിച്ചത്. പെസഹ വ്യാഴം മുതല്‍ ഏപ്രില്‍ ഒന്ന് ഈസ്റ്റര്‍ ദിനം വരെ പള്ളികളില്‍ വലിയ ബാഗുകളുമായി എത്തരുതെന്ന് പോലീസ് നിര്‍ദേശിച്ചു.
ബാഗുകളുമായി ആരെങ്കിലുമെത്തിയാല്‍ കര്‍ശന പരിശോധനകള്‍ക്കു ശേഷമേ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കകയുള്ളുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ആഘോഷ വേളകളിലും ആള്‍ത്തിരക്കുള്ള മറ്റ് ചടങ്ങുകളിലും ദുബായ് പോലീസ് ഇത്തരത്തില്‍ സുരക്ഷ ശക്തമാക്കാറുണ്ട്.
Post Your Comments