മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ ആസ്ട്രേലിയന്‍ മുന്‍ ക്യാപ്ടന്‍ സ്റ്റീവ് സ്‌മിത്തിനും മുന്‍ വൈസ് ക്യാപ്ടന്‍ ഡേവിഡ് വാര്‍ണര്‍ക്കുമെതിരെയുള്ള നടപടി സ്വാഗതാർഹമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. അത് മാന്യമായി തന്നെ കളിക്കണം. എന്ത് തന്നെ സംഭവിച്ചാലും സത്യസന്ധത വിട്ട് കളിക്കാന്‍ പാടില്ല. വിജയിക്കുന്നത് പ്രധാനമാണ് എന്നാല്‍ വിജയിക്കുന്ന രീതി അതിനേക്കാള്‍ പ്രാധാനമാണെന്ന് സച്ചിൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. സംഭവിച്ചതെന്തു തന്നെയായാലും ക്രിക്കറ്റ് ഓസ്ട്രേലിയ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments